കനിമൊഴി അവിഹിത സന്തതിയെന്ന് എച്ച്.രാജ: തമിഴ്നാട്ടിൽ വിവാദം പുകയുന്നു
text_fieldsചെന്നൈ: ഡി.എം.കെയുടെ രാജ്യസഭാ എം.പി കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന ബി.ജെ.പി നേതാവ് എച്ച് രാജയുടെ ട്വീറ്റിനെ തുടർന്ന് തമിഴ്‌നാട്ടില്‍ വിവാദം പുകയുന്നു. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രാജ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് കനിമൊഴിയെ അവിഹിത സന്തതി എന്ന് വിസേഷിപ്പിച്ചത്.
‘ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്‍റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ അവരെ(മാധ്യമപ്രവര്‍ത്തകരെ) ഭയപ്പെടുത്തും’- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.
தன் கள்ள உறவில் பெற்றெடுத்த கள்ளக் குழந்தையை (illegitimate child) மாநிலங்களவை உறுப்பினராக்கிய தலைவரிடம் ஆளுநரிடம் கேட்டது போல் நிருபர்கள் கேள்வி கேட்பார்களா. மாட்டார்கள். சிதம்பரம் உதயகுமார், அண்ணாநகர் ரமேஷ், பெரம்பலூர் சாதிக் பாட்ஷா நினைவு வந்து பயமுறுத்துமே.
— H Raja (@HRajaBJP) April 18, 2018
വിവാദ ട്വീറ്റില്‍ എച്ച് രാജക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. അവിഹിത സന്തതികള്‍ എന്നൊന്നില്ല. എല്ലാ കുട്ടികളും പൂര്‍ണമായും ന്യായപ്രകാരമുള്ളവര്‍ തന്നെയാണെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭം ആരംഭിക്കാന്‍ ഡി.എം.കെ തീരുമാനമെടുത്തു. പ്രസ്താവനക്കെതിരെ തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.