കൻസാസ് സംഭവം: അനുശോചനമറിയിച്ച് സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി: യു.എസിലെ കൻസാസിൽ തെലങ്കാന സ്വദേശിയായ വിദ്യാർഥി ശരത് കൊപ്പു(26) കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തി. ശരത്തിെൻറ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സുഷമ സ്വരാജ് വാഗ്ധാനം ചെയ്തു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുഷമ അനുശോചനം രേഖപ്പെടുത്തിയത്.
യു.എസിലെ കൻസാസ് സിറ്റിയിൽ വെള്ളിയാഴ്ച വൈകീേട്ടാടെയായിരുന്നു ശരത്തിന് വെടിയേറ്റത്. കഴിഞ്ഞ വർഷമാണ് ശരത് അമേരിക്കയിലെത്തിയത്. യു.എസിലെ മിസൗറി-കൻസാസ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു. പഠനത്തോടൊപ്പം സമീപത്തെ റസ്റ്ററൻറിലും ശരത് ജോലി ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ റസ്റ്ററൻറിലെത്തിയ അജ്ഞാതൻ ശരത്തിന് േനരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ പൊലീസ് അറിയിച്ചത്.
റസ്റ്ററൻറിൽ മോഷണത്തിനെത്തിയതാണ് അക്രമിയെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അക്രമിയിൽ നിന്ന് ഒാടി രക്ഷപ്പെടാൻ ശ്രമിക്കുേമ്പാഴാണ് ശരതിന് വെടിയേറ്റത്. അക്രമിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. തെലങ്കാനയിലെ വാറങ്കലാണ് ശരത്തിെൻറ സ്വദേശം. എൻജീനീയറിങ് ബിരുദദാരിയായ ശരത് ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.