കാന്തപുരവും സംഘവും മുഖ്‌താർ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയുമായി അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസം, സാമ ൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തിയെന്ന് കാന്തപുരത്തിെൻറ ഒാഫിസ് വാർ ത്തക്കുറിപ്പിൽ അറിയിച്ചു.
കാന്തപുരത്തിെൻറ പ്രവർത്തനങ്ങൾ ഒരു യഥാർഥ ഇസ്‌ലാമിക പണ്ഡിതെൻറ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ന്യൂനപക്ഷങ്ങളുടെ ജീവിതവികാസത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി നഖ്വി അഭിപ്രായപ്പെട്ടതായി വാർത്തക്കുറിപ്പ് തുടർന്നു.
സിവിൽ സർവിസ്, യു.പി.എസ്.സി പരീക്ഷകളിൽ ന്യൂനപക്ഷ പ്രാതിനിധ്യം വർധിപ്പിക്കാൻ ഈ വർഷം കൂടുതൽ തുക നീക്കിവെച്ച കേന്ദ്രസർക്കാറിെൻറ നടപടി സ്വാഗതാർഹമാണെന്ന് കാന്തപുരം മന്ത്രിയോട് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ജീവിതം സ്വസ്ഥവും സുരക്ഷിതവുമാക്കാൻ ഗവൺെമൻറ് ക്രിയാത്മകമായ പദ്ധതികൾ നടപ്പാക്കാൻ കാന്തപുരം ആവശ്യപ്പെട്ടുവെന്നും കുറിപ്പിലുണ്ട്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സമസ്‌ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.