കന്യാകുമാരി എം.പി എച്ച്. വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു
text_fields
നാഗര്‍കോവില്‍: കന്യാകുമാരി എം.പി എച്ച്. വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആഗസ്റ്റ് പത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയ സമയത്ത് ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലെത്തി മണ്ഡലത്തില്‍ സൗജന്യമായി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം ചെന്നൈക്ക് പോകുകയും രോഗം ബാധിക്കുകയുമായിരുന്നു.
കന്യാകുമാരി അഗസ്ഥീശ്വരത്താണ് ജനനം. വസന്ത് ആന്‍ഡ് കോ എന്ന സ്ഥാപനത്തിൻെറ ഉടമയാണ്. തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരി നിയമസഭാംഗമായിരുന്ന അദ്ദേഹം 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തോല്‍പ്പിച്ചാണ് ലോക്‌സഭയില്‍ എത്തിയത്.
ആന്ധ്രപ്രദേശ് ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്‍രാജൻെറ പിതൃ സഹോദരനാണ്. സഹോദരനായ കുമരി അനന്തന്‍ നാഗര്‍കോവില്‍ മുന്‍ ലോക്‌സഭാംഗമാണ്.
ഭാര്യ: തമിഴ്‌ശെല്‍വി. മക്കള്‍: വിനോദ്കുമാര്‍, വിജയ്കുമാര്‍, തങ്കമലര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.