കപിൽ മിശ്രയെ ഓർത്ത് നാണിക്കുന്നു; ഡി.എസ്.എസ്.ഡബ്ല്യൂ പൂർവ്വവിദ്യാർഥികൾ
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക് പൂർവ് വ വിദ്യാർഥി അസോസിയേഷൻ രംഗത്ത്. കപിൽ മിശ്ര പ്രകോപന പ്രസംഗങ്ങളിലൂടെ സ്ഥാപനത്തിെൻറ പേര് കളങ്കപ്പെടുത്തി യെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും അലുംനി അസോസിയേഷൻ പ്രസിഡൻറ് അനീഷ് കുമാർ, ജനറൽ സെക്രട്ടറി വിജയ് രാഹുൽവാദ് എന്നിവർ അഭിപ്രായപ്പെട്ടു. ഡി.എസ്.എസ്.ഡബ്ല്യൂയിലെ പൂർവ്വ വിദ്യാർഥിയാണ് കപിൽമിശ്ര.
![](https://www.madhyamam.com/sites/default/files/dssw-web.jpg)
1947ലെ വിഭജനം,1984ലെ സിഖ് വംശഹത്യ എന്നിവയടക്കമുള്ള ഡൽഹിയിലെ മോശം സമയങ്ങളിൽ അവക്കെതിരെ നിന്നതാണ് ഡി.എസ്.എസ്.ഡബ്ല്യൂവിെൻറ പാരമ്പര്യം. ഇത്രയും കാലത്തിനിടയിൽ സമൂഹത്തിൽ ഗുണപരമായി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യ പ്രവർത്തകരെയും, അക്കാദമിക് വിദഗ്ധരെയും നേതാക്കളെയും എഴുത്തുകാരെയും സംവിധായകരെയും ഡി.എസ്.എസ്.ഡബ്ല്യൂവിന് സംഭാവന നൽകാനായി. ഈ മഹത്തരമായ പാരമ്പര്യത്തിന് കപിൽ മിശ്ര കളങ്കമുണ്ടാക്കിയെന്നും അലുംനി അസോസിയേഷൻ പ്രതികരിച്ചു.
ഡൽഹിയിലെ കലാപ ബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസമെത്തിക്കും. പൂർവ്വ വിദ്യാർഥി സംഘടന ഒരു ചടങ്ങിലേക്കും കപിൽമിശ്രയെ വിളിക്കില്ല. അഥവാ വന്നാൽ പ്രതിഷേധിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.