ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ ്ടെന്നറിയിച്ചതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. മുഴുവൻ സമയവും സായുധരായ ഉദ്യോഗസ്ഥർ കപിൽ മിശ്രക്ക് സുരക്ഷ നൽകും.
ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിന് മുമ്പും വിദ്വേഷ പ്രസംഗം നടത്തിയതിന് കപിൽ മിശ്രക്കും മറ്റ് ബി.ജെ.പി നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങൾ മുഖേന ഭീഷണി നേരിട്ടതിന് ശേഷം കപിൽ മിശ്ര തെൻറ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതായാണ് വിവരം.
വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർെക്കതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ ഹൈകോടതി കേന്ദ്ര സർക്കാറിെൻറയും ഡൽഹി സർക്കാറിേൻറയും പൊലീസിെൻറയും പ്രതികരണം ആരാഞ്ഞിരുന്നു.
എന്തുകൊണ്ടാണ് വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയെ പോലുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്തതെന്ന് കോൺഗ്രസ് ചോദിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ, കപിൽ മിശ്ര എന്നിവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ ഹർഷ് മാന്ദെറും കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.