'അയാൾ ശിക്ഷ അർഹിച്ചിരുന്നു'; സ്റ്റാൻ സ്വാമിക്കെതിരേ വിഷംവമിപ്പിച്ച് ബി.ജെ.പി നേതാവ്
text_fieldsഅന്യായ തടങ്കലിൽ ഇരിക്കെ മരിച്ച വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിക്കെതിരേ വിഷംവമിപ്പിക്കുന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കപിൽ മിശ്ര. 'സ്റ്റാൻ സ്വാമിയുടെ സ്വാഭാവിക മരണത്തിൽ വിഷമമുണ്ട്. മനുഷ്യരാശിക്കും രാജ്യത്തിനും എതിരേ ചെയ്ത ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ നിയമപരമായ ശിക്ഷ അയാൾ അർഹിച്ചിരുന്നു'എന്നാണ് കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചത്. നേരത്തേയും തുടർച്ചയായ വിദ്വേഷപ്രസ്താവനകൾകൊണ്ട് കുപ്രസിദ്ധനാണ് കപിൽ മിശ്ര. മുസ്ലിം ദളിത് വിഭാഗങ്ങൾക്കെതിരേ പ്രകോപനപരമായ സംഭാഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്.
അതേസമയം സ്റ്റാൻ സ്വാമിക്കായി രാജ്യത്തുടനീളം അനുശോചനങ്ങൾ പ്രവഹിക്കുകയാണ്. ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചായിരുന്നു സ്വാമിയുടെ മരണം.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു അദ്ദേഹത്തെ തടവിലാക്കിയത്. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്.
Kapil Mishraഅഞ്ചു പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽ പെട്ട അദ്ദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്‍റെ യോഗത്തിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ ആരോപണം. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പടെ അദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.