Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിൽ തന്നെ...

തെരഞ്ഞെടുപ്പിൽ തന്നെ നേരിടാൻ കെജ്​രിവാളിനെ വെല്ലുവിളിച്ച്​ കപിൽ മിശ്ര

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ തന്നെ നേരിടാൻ കെജ്​രിവാളിനെ വെല്ലുവിളിച്ച്​ കപിൽ മിശ്ര
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളിനെ വെല്ലുവിളിച്ച്​ പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര. കെജ് രിവാളിനെതിരെ കേസ്​ ഫയൽ ചെയ്യുമെന്ന്​അറിയിച്ചുകൊണ്ടുള്ള  തുറന്ന കത്തിലൂടെയാണ്​ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാനുള്ള വെല്ലുവിളി  കപിൽ മിശ്ര ഉയർത്തിയത്​.

കേസ്​ നൽകുന്നതിൽ അനുഗ്രഹം തേടിയും മാപ്പപേക്ഷിച്ചുമാണ്​ കപിൽ മിശ്ര കത്തെഴുതിയിരിക്കുന്നത്​.  ‘അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന്​ എന്നെ പഠിപ്പിച്ചത്​ താങ്കളാണ്​. അതിനാൽ മൗനം പാലിക്കുക​ അസംഭവ്യമാണ്​. അനുഗ്രഹിക്കണം. താങ്കൾക്കെതിരെ കേസ്​ഫയൽ ചെയ്യാൻ പോകുകയാണ്​. അഴിമതിക്കെതിരായ ഇൗ യുദ്ധത്തിൽ ഒറ്റക്കാണ്​​ താൻ നീങ്ങുന്നത്​. ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെക്കാൻ പോവുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

സത്യമെന്താണെന്ന്​ താങ്കൾക്കറിയാം. അതിനാൽ താങ്കളെന്ന ആക്രമിക്കുകയും ചതിയുടെയും നുണയുടെയും ചക്രവ്യൂഹത്തിൽ കുരുക്കാൻ ശ്രമിക്കുകയും ചെയ്യും. 15 വർഷമായി ​അരവിന്ദ്​ കെജ്​രിവാളിനെ തനിക്ക്​ പരിചയമുണ്ട്​. അദ്ദേഹം കൈകൊണ്ട നടപടികളെല്ലാം കൃത്യമായി അറിയാം. അഴിമതി സംബന്ധിച്ച എല്ലാ തെളിവുകളും അഴിമതി വിരുദ്ധ വിഭാഗത്തിന്​ കൈമാറിയതായും മിശ്ര കത്തിൽ പറയുന്നു.

ത​​​െൻറ കൈവശമുള്ള തെളിവുകൾ എന്തെന്ന്​ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തണമെന്ന്​ കെജ്​രിവാളും സംഘവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊരിക്കലും ചെയ്യില്ല. ശേഖരിച്ച തെളിവുകളെല്ലാം നേരിട്ട്​ സി.ബി.​െഎക്ക്​ കൈമാറുമെന്നും മിശ്ര വ്യക്തമാക്കുന്നു.
അരവിന്ദ്​ കെജ്​രിവാളിനൊപ്പമാണ്​ അഴിമതിക്കെതിരെ പോരാടി തുടങ്ങിയതെന്നും എന്നാൽ ഇന്ന്​ അഴിമതി കാട്ടിയ അദ്ദേഹത്തിനെതിരെ പോരാടേണ്ടി വന്നിരിക്കുകയാണെന്നും കപിൽ മിശ്ര പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalKapil Mishra
News Summary - Kapil Mishra Says He Will File Complaint Against Arvind Kejriwal
Next Story