ജനങ്ങൾ ഷഹീൻബാഗും മുഖ്യമന്ത്രി വസതിയും ഒഴിപ്പിക്കും -കപിൽ മിശ്ര
text_fields
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ചും വിദ്വേഷ പ്രസ്താവ ന നടത്തിയും ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്ര. ഡൽഹിയിൽ ഷഹീൻബാഗ് നിർമിച്ചത് എ.എ.പി സർക്കാറാണെന്നും ജനങ്ങൾ അത് ഒഴിപ ്പിക്കുമെന്നും കപിൽ മിശ്ര ട്വിറ്ററിലൂടെ പ്രതികരിച്ചു.
അഞ്ചു വർഷത്തിനിടെ ആം ആദ്മി സർക്കാർ ആശുപത്രികളും കോളജുകളും സ്കൂളുകളും റോഡും മേൽപ്പാലങ്ങളും നിർമിച്ചു. എന്നാൽ ഒരു ഷഹീൻബാഗ് നിർമിക്കേണ്ടതിെൻറ ആവശ്യമില്ലായിരുന്നു. ഇനി ഡൽഹിയിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ വസതിയും ഷഹീൻബാഗും ഒരുമിച്ച് ഒഴിപ്പിക്കും -എന്നായിരുന്നു കപിൽ മിശ്രയുടെ ട്വീറ്റ്.
തുടർച്ചയായി വിദ്വേഷപരമായ പ്രസ്താവനകൾ നടത്തിയ കപിൽ മിശ്രയെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് നിന്നും വിലക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ 48 മണിക്കൂർ പ്രചാരണ വിലക്കാണ് ഏർപ്പെടുത്തിയത്.
പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച് കപിൽ മിശ്ര നടത്തിയ ‘മിനി പാകിസ്താന്‍’, ‘ഇന്ത്യ - പാകിസ്താന്‍ യുദ്ധം’ എന്നീ പരാമർശങ്ങൾ വിവാദമായിരുന്നു. ‘പാകിസ്താനിലേക്കുള്ള പ്രവേശനകവാടം ഷഹീന്‍ബാഗിലൂടെയാണ്. ന്യൂഡല്‍ഹിയില്‍ മിനിപാകിസ്താന്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഷഹീന്‍ബാഗ്, ചാന്ദ്ബാഗ്, ഇൻറര്‍ലോഖ് എന്നിവിടങ്ങളില്‍ നിയമം പാലിക്കപ്പെടുന്നില്ല. ഇവിടെ പാകിസ്താന്‍ പ്രക്ഷോഭകര്‍ റോഡുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്’ -എന്നായിരുന്നു മിശ്ര ട്വിറ്ററില്‍ കുറിച്ചത്.
മറ്റൊരു ട്വീറ്റില്‍ ഫെബ്രുവരി 8ന് ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ - പാകിസ്താന്‍ യുദ്ധമാണെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.
കപില്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. തുടർന്ന് പ്രചാരണ വിലക്കും ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.