സുദർശൻ ടി.വിയുടെ യു.പി.എസ്.സി ജിഹാദ്; വർഗീയ വൈറസുകളെ തടഞ്ഞ ജഡ്ജിമാരെ അഭിനന്ദിക്കുന്നു
text_fieldsന്യൂഡൽഹി: മുസ്ലിം വിദ്വേഷമുണ്ടാക്കുന്ന സുദർശൻ ടി.വി ഷോ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിലക്കിയതിന് അഭിനന്ദനവുമായി മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ.
വർഗീയ വൈറസ് പകർച്ചവ്യാധിയെ അവസാനം സുപ്രീംകോടതിയിലെ ഒരു ബെഞ്ച് തടഞ്ഞിരിക്കുകയാണ്. വർഗീയത നമ്മുടെ രാജ്യത്തിെൻറ സാമൂഹികപരിസരത്തെ ഇതിനോടകം തന്നെ മുറിവേൽപ്പിച്ചിട്ടുണ്ട്്. ഇന്ത്യൻ റിപ്പബ്ലിക്കിെൻറ ഭരണഘടന മൂല്യങ്ങൾ സംരക്ഷിച്ച ജഡ്ജിമാരെ സ്തുതിക്കുന്നു -കപിൽ സിബൽ ട്വീറ്റ് ചെയ്തു.
സിവില്‍ സര്‍വിസിലേക്ക് മുസ്ലിം ഉദ്യോഗാര്‍ഥികള്‍ വരുന്നത് ജിഹാദും ഭീകരതയുമാക്കി അവതരിപ്പിച്ച സുദര്ശന് ടി.വിയുടെ 'ബിന്ദാസ് ബോല്‍' പരിപാടിയാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിലക്കിയത്. ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളും ഇനി ചെയ്യാനിരിക്കുന്നതും വിലക്കിയ സുപ്രീംകോടതി മറ്റു പേരുകളില്‍ അവ കാണിക്കാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.