അമേരിക്കൻ കർഷകരുടെ ദുരനുഭവം വിവരിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: അമേരിക്കയിലും യൂറോപ്പിലും നടപ്പാക്കിയ കോർപറേറ്റ് സൗഹൃദ കാർഷിക നിയമ പരിഷ്കാരങ്ങൾ കർഷകർക്ക് ചെയ്ത ദ്രോഹം രാജ്യസഭയിൽ വിവരിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കാർഷിക നിയമ പരിഷ്കാരം അമേരിക്കയിലും യൂറോപ്പിലും കൃഷിയുടെ കോർപറേറ്റ്വത്കരണത്തിനാണ് വഴിവെച്ചതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. ചെറുകിട കൃഷിയിടങ്ങൾ ഇല്ലാതായി. ഇന്ത്യയുടെ ജനസംഖ്യയിൽ പകുതിയും കൃഷിക്കാരാണെങ്കിൽ അമേരിക്കയിൽ ഒന്നര ശതതാനം മാത്രമായി ചുരുങ്ങി. 2020ലെത്തിയപ്പോൾ അമേരിക്കൻ കർഷകർ 425 ബില്യൺ ഡോളറിന് പാപ്പരായി. കർഷക സമൂഹമുള്ള അമേരിക്കയുടെ ഉൾനാടുകളിൽ ആത്മഹത്യ നിരക്ക് കൂടി.
ഇന്ത്യയിലെ പാവപ്പെട്ട കർഷകർ ചോദിക്കുന്നത് മിനിമം കാര്യങ്ങളാണ്. എന്നാൽ, അതിനു തയാറാകാതെ കോർപറേറ്റുകൾക്ക് പരമാവധി സഹായം ചെയ്തുകൊടുക്കുകയാണ് സർക്കാർ. ഇന്ത്യയിൽ കർഷകർക്ക് നൽകുന്ന സബ്സിഡി 1100 കോടി ഡോളർമാത്രമാണ്. ചൈനയിൽ ഇത് 18600 കോടി. യൂറോപ്പിൽ 10100 കോടിയും അമേരിക്കയിൽ 4900കോടി ഡോളറുമാണ്. കർഷകന് അവകാശം ചോദിക്കാൻ പാടില്ല. കോർപേററ്റുകൾക്ക് എല്ലാം വിളമ്പുന്നു. ഇന്ത്യയിൽ ഒരു പ്രമുഖ കോർപറേറ്റ് തുറമുഖവും വിമാനത്താവളവും വാതക മേഖലയും റെയിൽവേയുമെല്ലാം ൈകയടക്കുന്നു. നിതിആയോഗിെൻറയും ധനമന്ത്രാലയത്തിെൻറയും എതിർപ്പ് മറികടന്ന് പദ്ധതികൾ അവർക്ക് കിട്ടുന്നു.
കാർഷിക വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമപരമായ പരിരക്ഷ നൽകാൻ സർക്കാർ തയാറല്ല. 22 വിളകൾക്ക് മിനിമം താങ്ങുവില നിശ്ചയിക്കുെന്നന്നാണ് സങ്കൽപം. എന്നാൽ, ഗോതമ്പ്, അരി, പയറുവർഗങ്ങൾ എന്നിവ മാത്രമാണ് മിനിമം താങ്ങുവിലയ്ക്ക് സർക്കാർ സംഭരിക്കുന്നത്. അതാകട്ടെ, ഭക്ഷ്യസുരക്ഷ മുൻനിർത്തിയാണ്. കർഷകർക്ക് നൽകുന്ന സബ്സിഡി അമേരിക്കയിലും യൂറോപ്പിലും ഉള്ളതിനെക്കാൾ വളെര കുറവാണ് ഇന്ത്യയിൽ. അമേരിക്കയിൽ ഓരോ കർഷകനും പ്രതിവർഷം 62,000 ഡോളർ സബ്സിഡിയായി കിട്ടുെന്നന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ബജറ്റ് ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.