സിദ്ദീഖ് കാപ്പനെതിരായ വാദം; പൊളിച്ചടുക്കി കപിൽ സിബൽ
text_fieldsന്യൂഡൽഹി: സിദ്ദീഖ് കാപ്പനെതിരായ കേസിൽ ഇതുവരെ നടന്ന അന്വേഷണം ഞെട്ടിക്കുന്നതാണെന്ന േസാളിസിറ്റർ ജനറൽ തുഷാർ േമത്തയുടെ അവകാശവാദത്തെ എഫ്.െഎ.ആർ ആണ് ഞെട്ടിക്കുന്നെതന്നും അന്വേഷണമെല്ലാം കളവാണെന്നും സ്ഥാപിച്ച് കപിൽ സിബൽ പൊളിച്ചടുക്കി. സിബലിെൻറ വാദം നിരന്തരം തടസ്സപ്പെടുത്തുന്നതരത്തിൽ നടത്തിയ ഇടപെടലിനെ സുപ്രീംകോടതി വിമർശിച്ചതിനെ തുടർന്ന് തുഷാർ മേത്ത ക്ഷമാപണം നടേത്തണ്ടി വരുകയും ചെയ്തു.
സുപ്രീംകോടതിയുെട നിരവധി വിധികളുടെ വെളിച്ചത്തിലാണ് തെൻറ വാദമെന്നും യു.പി പൊലീസിെൻറ എഫ്.െഎ.ആറിൽ കാപ്പനെതിരെ ഒന്നുമില്ലെന്നും സിബൽ വാദിച്ചു. കാപ്പനാണ് പ്രതിയെന്നും പത്രപ്രവർത്തക യൂനിയൻ അല്ലെന്നും അതിനാൽ ഇത്തരം വാദങ്ങൾ അനുവദിക്കാനാവില്ലെന്നുമായിരുന്നു മേത്തയുടെ നിലപാട്. സോളിസിറ്റർ ജനറലിന് കുറച്ച് പ്രിവിലേജ് ഉണ്ടെന്നും അദ്ദേഹം എപ്പോഴും തെൻറ വാദത്തിലിടപെടുകയാണെന്നും സിബൽ രോഷം പ്രകടിപ്പിച്ചു.
എന്നിട്ടും നിർത്താതെ സിബൽ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ് മേത്ത ഇടപെട്ടു. ക്രിമിനൽ കേസിലെ പ്രതി ആരാണെന്നും സുപ്രീംകോടതിയിലെ ഹരജിക്കാർ ആരാണെന്നും തങ്ങൾക്ക് ബോധമുെണ്ടന്നും ഇൗ തരത്തിൽ വാദം താങ്കൾ നടത്തരുതെന്നും ചീഫ് ജസ്റ്റിസ് േമത്തയോട് പറഞ്ഞു. അതോടെ മേത്ത ക്ഷമാപണം നടത്തി. സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനാണെന്ന് അവകാശപ്പെടുന്നത് മൂന്നു വർഷം മുമ്പ് പൂട്ടിയ 'തേജസ്' എന്ന ഒരു പത്രത്തിെൻറ െഎഡി കാർഡുപയോഗിച്ചാണ്. ഏതു തരത്തിലുള്ള പത്രപ്രവർത്തകനാണ് കാപ്പനെന്ന് മേത്ത ചോദിച്ചു. സിദ്ദീഖ് പോപുലർ ഫ്രണ്ട് പ്രവർത്തകനാണ്. തനിക്ക് മറുപടി നൽകിയത് സിദ്ദീഖ് കാപ്പനല്ല. സംഘടനയാണ്. അഭിഭാഷകൻ പോയി പ്രതിയെ കണ്ട ശേഷവും സംഘടനയുടെ മേൽവിലാസത്തിലാണ് പ്രതി സുപ്രീംകോടതിയിൽ കേസ് നടത്തുന്നത്, മേത്ത ബോധിപ്പിച്ചു.
തങ്ങൾ സുപ്രീംകോടതിയിൽ നൽകിയ എതിർസത്യവാങ്മൂലം മേത്ത വായിച്ചുനോക്കുക പോലും ചെയ്തിട്ടില്ലെന്ന് കപിൽ സിബൽ തിരിച്ചടിച്ചു. യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർതന്നെ തെറ്റാണ്. എഫ്.െഎ.ആറിൽ പറയുന്നത് പോലൊരു വെബ്സൈറ്റ് പോലുമില്ല. എന്നിട്ടും അതടിസ്ഥാനമാക്കിയാണ് കാപ്പെന അറസ്റ്റ് ചെയ്തത്.
സിദ്ദീഖിെൻറ സഹോദരെൻറ ഫോൺ നമ്പർ നിലവിലില്ലാത്തതാണ്. സിദ്ദീഖിെൻറ അമ്മാവൻ എന്ന് പൊലീസ് പറയുന്ന ഒരാൾതന്നെയില്ല. ആ പറഞ്ഞ രണ്ടുപേരുമായും സിദ്ദീഖിന് ഒരു ബന്ധവുമില്ല. പൊലീസ് സഹോദരനാണെന്ന് പറയുന്ന അഫ്സൽ സഹോദരനല്ല. അവരീ ചെയ്യുന്നത് ഞെട്ടിക്കുന്നതാണെന്ന് സിബൽ ചീഫ് ജസ്റ്റിസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.