ബ്രാഹ്മണര്‍ ഉന്നതരെന്ന് ഒാം ബിർള; വിമർശനവുമായി കപിൽ സിബൽ
text_fieldsന്യൂഡൽഹി: ജന്മനാല്‍ തന്നെ ബ്രാഹ്മണര്‍ ഉന്നതരാണെന്ന ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശം വിവാദമാകുന്ന ു. ജാതിയില്‍ അധിഷ്ഠിതമായ രാജ്യം ഉണ്ടാകണമെന്ന മനോഭാവത്തില്‍ നിന്നാണ് ഓം ബിര്‍ളയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ ് വക്താവ് കപില്‍ സിബല്‍ വിമർശിച്ചു. ബ്രാഹ്മണന്‍ ആയത് കൊണ്ടല്ല സ്പീക്കര്‍ അയത് കൊണ്ടാണ് ഓം ബിര്‍ളയെ ബഹുമാനിക്കുന്നത്. അസമത്വ ഇന്ത്യയെ സൃഷ്ടിക്കാനേ ഇത്തരം മാനസികാവസ്ഥ കൊണ്ട് കഴിയു എന്നും സിബില്‍ ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ കോട്ടയില്‍ അഖില ബ്രാഹണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള വിവാദ പരാമര്‍ശം നടത്തിയത്. ബ്രാഹ്മണര്‍ എല്ലാക്കാലത്തും സമൂഹത്തിലെ ഉന്നത സ്ഥാനീയരാണെന്നും അത് ബ്രാഹ്മണരുടെ ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും ഫലമാമെന്നുമാണ് ഓം ബിര്‍ള പറഞ്ഞത്.
ഓം ബിര്‍ളയുടെ പരാമര്‍ശം അപലപനീയമെന്നും ഭരണഘടന പദവി വഹിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് അംഗീകരിക്കാനാകില്ലെന്നും രാജസ്ഥാന്‍ പൗരാവകാശ സമിതി പറഞ്ഞു. ഒരു വിഭാഗം മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതാണെന്ന് പറയുന്നത് ഭരണഘടനയുടെ 14 അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും പൗരാവകാശ സമിതി വ്യക്തമാക്കി. ഓം ബിര്‍ള പരസ്യമായി മാപ്പ് പറയണമെന്ന് ഗുജറാത്ത് എം.എല്‍എ. ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.