Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാഹുൽ നേരിട്ട്​ ഇടപെട്ടു; വഴങ്ങി കപിൽ സിബൽ
cancel
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ നേരിട്ട്​...

രാഹുൽ നേരിട്ട്​ ഇടപെട്ടു; വഴങ്ങി കപിൽ സിബൽ

text_fields
bookmark_border

ന്യൂഡൽഹി: കോൺഗ്രസ്​ ​പ്രവർത്തക സമിതിയിലുയർന്ന കാറ്റും കോളും അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. രാഹുലി​െൻറ നിലപാടിനെിതിരെ പരസ്യമായി പ്രതിഷേധിച്ച കപിൽ സിബൽ അൽപസമയത്തിനകം ത​െൻറ ട്വീറ്റ്​ പിൻവലിച്ചു. നേതൃത്വം ഉടച്ചുവാർക്കണമെന്ന്​ ആവശ്യം ഉന്നയിച്ച നേതാക്കൾ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ്​ കപിൽ സിബൽ പ്രതികരിച്ചിരുന്നത്​. ​പ്രതികരണമായി നൽകിയ ട്വീറ്റാണ്​ അൽപ സമയത്തിനകം പിൻവലിച്ചത്​.

'രാഹുൽ പറയുന്നത്​ ഞങ്ങൾ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്നാണ്​. കഴിഞ്ഞ മുപ്പത്​ വർഷത്തിനിടെ ഒരു പ്രശ്​നത്തിലും ബി.ജെ.പിക്ക്​ അനുകൂലമായി ഒരു പ്രസ്​താവന പോലും നടത്തിയിട്ടില്ല' - ഇങ്ങനെയായിരുന്നു കപിൽ ട്വീറ്റ്​ ചെയ്​തത്​. രാജസ്​ഥഗനിലും മണിപൂരിലും കോൺഗ്രസിനെ പ്രതിരോധിച്ചത്​ എടുത്തു പറഞ്ഞ കപിലി​െൻറ ട്വീറ്റിൽ മുഴച്ച്​ നിന്നത്​ സങ്കടവും രാഹുലി​െൻറ നിലപാടിലുള്ള വിഷമവുമായിരുന്നു.

രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല ഉടൻ ട്വീറ്റ്​ ചെയ്​തു.

ശേഷം കപിൽ ത​െൻറ ട്വീറ്റ്​ പിൻവലിക്കുകയായിരുന്നു. രാഹുലുമായി സംസാരിച്ചെന്നും ആരോപിക്കപ്പെട്ട വാചകങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ലെന്നും അതിനാൽ ത​െൻറ ട്വീറ്റ്​ പിൻവലിക്കുകയാണെന്നുമുള്ള വിശദീകരണം കപിൽ സിബൽ ട്വീറ്റ്​ ചെയ്യുകയും ചെയ്​തു.


കപിൽ പിൻവലിച്ച ട്വീറ്റ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskapil sibalRahul Gandhi
Next Story