കാസർകോട് സ്വദേശിനിയുടെ കൊല: സയനൈഡ് മോഹന്‍ ജീവപര്യന്തം
text_fieldsബംഗളൂരു: കാസര്‍കോട്ടെ വനിത ഹോസ്റ്റലിൽ പാചകക്കാരിയായിരുന്ന 25കാരിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ 'സീരിയൽ കില്ലർ' സയനൈഡ് മോഹന്‍ (57) ജീവപര്യന്തം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. മംഗളൂരു അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സെയ്ദുന്നിസയാണ് ശിക്ഷ വിധിച്ചത്.
ബംഗളൂരുവിലെത്തിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ മോഹൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് മോഹന്‍ സയനൈഡ് കലര്‍ത്തിയ ഗുളിക യുവതിക്ക് നല്‍കുകയായിരുന്നു.
2003 മുതല്‍ 2009വരെയുള്ള കാലയവളവില്‍ 20 സ്ത്രീകളെയാണ് മോഹനന് കൊലപ്പെടുത്തിയത്. മോഹനെതിരെയുള്ള 20ാമത്തെതും അവസാനത്തേയുമായ കൊലപാതകക്കേസാണിത്. മറ്റു കേസുകളിലെല്ലാം ശിക്ഷ വിധിച്ചിരുന്നു.
സമാനമായ അഞ്ചു കേസുകളില്‍ വധശിക്ഷയും മൂന്നു കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.