കാർഗിൽ യുദ്ധവിജയത്തിന് ഇരുപതാണ്ട്; ധീരയോദ്ധാക്കളെ സ്മരിച്ച് രാജ്യം
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ ആത്മാഭിമാനമുയർത്തി ഇന്ത്യൻ സൈനികർ കാർഗിലിൽ വിജയപത ാക പാറിച്ചിട്ട് വെള്ളിയാഴ്ചത്തേക്ക് 20 വർഷം. മഞ്ഞലകൾക്കുമീതെ ചോരവീഴ്ത്തി നേടി യ ധീരയുദ്ധവിജയ ദിനം രാജ്യം സമുചിതമായി ആചരിച്ചതിനൊപ്പം പാകിസ്താനെതിരെ ജീവൻ ബ ലികൊടുത്തു പോരാടിയ ഓരോ വീരയോദ്ധാക്കളെയും ‘വിജയ് ദിവസിൽ’ അനുസ്മരിക്കുകയും ചെയ്തു.
1999 ജൂലൈ 26നാണ് പാകിസ്താനെതിരായ ‘ഓപറേഷൻ വിജയ്’ എന്നു പേരിട്ട, മൂന്നുമാസം നീണ്ട വീറുറ്റ യുദ്ധം വിജയകരമായി സമാപിച്ചതായി കരസേന പ്രഖ്യാപിച്ചത്. 500 ധീരയോദ്ധാക്കളെയാണ് ഇന്ത്യൻ സൈന്യത്തിന് നഷ്ടമായത്. 1999 മേയിൽ തുടങ്ങിയ യുദ്ധം ദ്രാസ്, കക്സർ, ബടാലിക്, തുർതോക് മേഖലകളിലായാണ് നടന്നത്. പാകിസ്താനിൽനിന്നുണ്ടായ നുഴഞ്ഞുകയറ്റത്തിനു തക്ക മറുപടി നൽകുകയായിരുന്നു ഇന്ത്യൻ സേന. യുദ്ധത്തിൽ പങ്കുചേർന്ന വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനങ്ങൾ ശത്രുലക്ഷ്യങ്ങൾ തകർത്തത് രാജ്യത്തിന് നിർണായക നേട്ടമായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും കര, വ്യോമ, നാവിക സേന മേധാവിമാരായ ജനറൽ ബിപിൻ റാവത്ത്, എയർചീഫ് മാർഷൽ ബി.എസ്. ധനോവ, അഡ്മിറൽ കരൺബീർ സിങ് എന്നിവരും കാർഗിൽ ധീരനായകർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചു. കശ്മീരിലെ ബദാമി ബാഗ് കേൻറാൺമെൻറ് മേഖലയിലെ 15ാം കോർപ്സ് ആസ്ഥാനത്തുള്ള യുദ്ധസ്മാരകത്തിലാണ് രാഷ്ട്രപതി റീത്ത് സമർപ്പിച്ചത്. ദ്രാസിലെ യുദ്ധസ്മാരകത്തിലും രാഷ്ട്രപതിയുടെ റീത്ത് സമർപ്പണ ചടങ്ങ് ഉണ്ടായിരുന്നെങ്കിലും മോശം കാലാവസ്ഥമൂലം അതു മാറ്റിവെച്ചു.
‘ഭാരതമാതാവിെൻറ വീരമക്കൾക്കായി ഹൃദയത്തിൽ തൊട്ട് പ്രാർഥിക്കുന്നു. സൈനികരുടെ നിർഭയത്വവും ധീരതയും ത്യാഗസന്നദ്ധതയും ഓർമപ്പെടുത്തുന്ന ദിവസമാണ് ഇന്ന്’ എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 1999 കാലഘട്ടത്തിൽ കശ്മീരിൽ ബി.ജെ.പിയുടെ ചുമതലയുണ്ടായിരുന്നതിനാൽ ആ സമയത്ത് സൈനികരുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിെൻറ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ മോദി പങ്കുവെച്ചു. രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ഓരോ സൈനികരെയും സല്യൂട്ട് ചെയ്യുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് പാർട്ടിയും കാർഗിൽ വിജയ് ദിവസത്തിനു കാരണക്കാരായ ൈസന്യത്തെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.