വിദേശപൗരനായി പ്രഖ്യാപിച്ച് ജയിലിലടച്ച കാർഗിൽ സേനാനിക്ക് ജാമ്യം
text_fieldsന്യൂഡൽഹി: അസമിൽ അന്യരാജ്യക്കാരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ട്രൈബ്യൂണൽ, വിദേശ ിയെന്ന് പ്രഖ്യാപിച്ച് ജയിലിൽ അടച്ച കാർഗിൽ യുദ്ധ സേനാനി മുഹമ്മദ് സനാഉല്ലക്ക് ഇട ക്കാല ജാമ്യം. മുൻ ഇന്ത്യൻ കരസേന ജവാനും നിലവിൽ അസം പൊലീസിലെ അതിർത്തി രക്ഷാവിഭാഗം ഉദ്യോഗസ്ഥനുമായ സനാഉല്ലയെ അസമിലെ ബോകോയിൽ മേയ് 28നാണ് തടവിലടച്ചത്.
ട്രൈബ്യൂണൽ ഇദ്ദേഹത്തെ വിദേശപൗരനായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹൈകോടതിയുടെ വിടുതൽ ഉത്തരവിൽ പറയുന്നു. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സനാഉല്ലയുടെ കുടുംബം ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ കുടുംബത്തിെൻറ കൈവശമുണ്ടെന്ന് ഇേദഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.