കാർഗിൽയുദ്ധം: ഇന്ത്യൻ ആക്രമണത്തിൽനിന്ന് നവാസ് ശരീഫ് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsന്യൂഡൽഹി: 1999ൽ കാർഗിൽയുദ്ധകാലത്ത് ഇന്ത്യൻ ആക്രമണത്തിൽനിന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് രക്ഷപ്പെട്ടത് തലനാരിഴക്ക്. അന്ന് ഇന്ത്യൻ വ്യോമസേന ലക്ഷ്യംെവച്ച പാകിസ്താൻ സൈനികതാവളത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവി പർവേസ് മുശർറഫും ഉണ്ടായിരുെന്നന്നാണ് റിപ്പോർട്ട്. പാക് താവളത്തിൽ ബോംബിടാൻ ഇന്ത്യൻ യുദ്ധവിമാനം പറന്നെങ്കിലും പിന്നീട് ആക്രമണം ഒഴിവാക്കി മടങ്ങുകയായിരുന്നു. എന്നാൽ, പാകിസ്താെൻറ ഉന്നത നേതാക്കൾ ഇവിടെയുള്ളത് വ്യോമസേനക്ക് അറിയില്ലായിരുന്നു. അതേസമയം, ഇവർ കൊല്ലപ്പെട്ടിരുന്നെങ്കിൽ രണ്ട് ആണവശക്തികൾ തമ്മിൽ വൻ യുദ്ധമുണ്ടാകുമായിരുന്നു.
1999 ജൂൺ 24നായിരുന്നു സംഭവം. കാർഗിലിലെ പോയൻറ് 4388 ലക്ഷ്യമിടാനാണ് ഒരു ഫ്ലൈറ്റ് കമാൻഡർക്ക് വ്യോമസേന നിർദേശം നൽകിയത്. എന്നാൽ, കോക്പിറ്റ് ലേസർ ഡെസിഗ്നേഷൻ സംവിധാനത്തിലൂടെ പാകിസ്താനിലെ ഗുൽതാരി സൈനികതാവളമാണ് ലക്ഷ്യമാക്കിയത്. ആദ്യം പോയ വിമാനമാണ് ലക്ഷ്യം നിർണയിച്ചത്. പിന്നാലെ പറന്ന വിമാനം അവിടെ ബോംബിടാൻ തയാറെടുത്തെങ്കിലും വ്യക്തമായ നിർദേശമില്ലാത്തതിനാൽ ആക്രമണം ഒഴിവാക്കുകയായിരുെന്നന്ന് വിരമിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. നവാസ് ശരീഫും മുശർറഫും സൈനികരെ അഭിസംബോധന ചെയ്യാൻ ഗിൽതാരി താവളത്തിലുണ്ടായിരുെന്നന്ന് ജൂൺ 25ന് പാക്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.