കരിപ്പൂർ വിമാനത്താവളത്തെ തകർക്കുന്നത് സ്ഥാപിത താൽപര്യക്കാർ –എസ്.ക്യു.ആർ. ഇല്യാസ്
text_fieldsന്യൂഡൽഹി: കേരളത്തിലെ പ്രവാസികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള രാഷ്്ട്രീയ^കോർപറേറ്റ് നീക്കങ്ങളാണ് നടക്കുന്നതെന്ന് വെൽെഫയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്. കരിപ്പൂർ എയർപോർട്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വെൽെഫയർ പാർട്ടി സംഘടിപ്പിച്ച പാർലമെൻറ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 വർഷം വിമാനങ്ങൾ ഇറങ്ങിയിരുന്ന കരിപ്പൂരിൽ സാേങ്കതികമായ ഒരു പ്രശ്നവുമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കിയതാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവരാണ് വൈഡ് ബോഡി വിമാനങ്ങൾ ഇറങ്ങാത്തതിെൻറ പ്രയാസം അനുഭവിക്കുന്നത്. കേരളത്തിെല 85 ശതമാനം ഹജ്ജ് യാത്രക്കാരും കരിപ്പൂരുമായി ബന്ധപ്പെട്ടുകിടക്കുന്ന മലപ്പുറം-കോഴിക്കോട് ജില്ലയിലുള്ളവരാണ്. ഹജ്ജ് ഹൗസ് കരിപ്പൂർ ആയിട്ടും ഹജ്ജ് എംബാർക്കേഷൻ പോയൻറ് കൊച്ചിയിലേക്ക് മാറ്റിയ നടപടികളടക്കം ദുരൂഹമാണ്. ലഖ്നോ വിമാനത്താവളം കരിപ്പൂരിനെക്കാൾ ചെറുതായിട്ടും ഹജ്ജ് എംബാർക്കേഷൻ പോയൻറായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റൺവേ റീ കാർപറ്റിെൻറ പേരിൽ 20 മാസം കരിപ്പൂർ അടച്ചപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അധിക വരുമാനമായി 175.22 കോടിയാണ് ലഭിച്ചെതന്ന് വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കരിപ്പൂരിനെ സംരക്ഷിക്കാൻ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ഡൽഹി പ്രസിഡൻറ് സിറാജ് താലിബ്, കേരള ഘടകം എക്സിക്യൂട്ടിവ് അംഗം സജീദ് ഖാലിദ്, സംസ്ഥാന കമ്മിറ്റിയംഗം പി.സി. ഭാസ്കരൻ, പ്രവാസി വെൽെഫയർ ഫോറം പ്രസിഡൻറ് ഹസനുൽ ബന്ന, കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, മലപ്പുറം ജില്ല പ്രസിഡൻറ് മുനീബ് കാരക്കുന്ന്, പ്രവാസി കൾചറൽ ഫോറം പ്രതിനിധികളായ യാസർ അബ്ദുല്ല (ഖത്തർ), സിറാജ് (സൗദി), ടി.കെ. മാധവൻ, പി.സി. മുഹമ്മദ് കുട്ടി, എഫ്.എം. അബ്ദുല്ല, സാബിർ മലപ്പുറം, െസെതലവി കാടേരി തുടങ്ങിയവർ നേതൃത്വം നൽകി.
കരിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ശേഖരിച്ച ഒപ്പും നിവേദനവും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി എന്നിവർക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.