കരിപ്പൂർ: തീരുമാനം ഉടൻ –കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു. തിങ്കളാഴ്ച എം.കെ. രാഘവൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം.
വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനുള്ള നിർദേശം വിമാനത്താവള അതോറിറ്റിക്കും ഡി.ജി. സി.എക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണം, ഹജ്ജ് എബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്് എം.കെ. രാഘവൻ 24 മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു. തുടർന്ന്, എം.പിമാർ കേന്ദ്രമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും വിഷയം ചർച്ചചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.