കർണാടക: 201 പുതിയ കോവിഡ് കേസുകൾകൂടി; ഒരു മരണം
text_fieldsബംഗളൂരു: കർണാടകയിൽ 201 പേർക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 257 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 974 ആയി. മൈസൂരുവിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 7315 കോവിഡ് പരിശോധനകൾ നടത്തി. ഇതിൽ 6557 ആർ.ടി.പി.സി.ആർ ടെസ്റ്റുകളും 758 ആർ.എ.ടി ടെസ്റ്റുകളും ഉൾപ്പെടുന്നു. 2.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.49 ശതമാനവും. 14 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
ബംഗളൂരു നഗരത്തിൽ 1666 പേരെ പരിശോധിച്ചു. 121 പേർക്ക് കോവിഡ് കണ്ടെത്തി. 84 പേർ രോഗമുക്തി നേടി. നിലവിൽ 507 പേരാണ് രോഗബാധിതരായി നഗരത്തിൽ കഴിയുന്നത്. മൈസൂരുവിൽ പുതുതായി 10ഉം തുമകുരുവിൽ 14ഉം ചാമരാജ് നഗറിൽ എട്ടും കേസുകൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.