'വർഗീയ രാഷ്ട്രീയത്തിനെതിരെ ജനവിധി ഉയരണം'; ബംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്. ബംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് നടൻ വോട്ട് ചെയ്തത്. അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. വർഗീയ രാഷ്ട്രീയത്തിനെതിരെ ജനവിധി ഉയരണമെന്ന് പ്രകാശ് രാജ് പറഞ്ഞു.
'കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണിത്. ഞാൻ വർഗീയ രാഷ്ട്രീയത്തിനെതിരാണ്. 40 ശതമാനവും അഴിമതിക്കാരായ ആളുകൾക്കെതിരെയാണ് എന്‍റെ വോട്ട് ചെയ്തത്. നിങ്ങളും മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുക. സമാധാനത്തിന്‍റെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യുക' -പ്രകാശ് രാജ് പറഞ്ഞു.
224 നിയമസഭ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ ഏഴു മുതലാണ് വോട്ടിങ് ആരംഭിച്ചത്. വൈകീട്ട് ആറുവരെ വോട്ട് ചെയ്യാം. ശനിയാഴ്ച രാവിലെ എട്ടുമുതൽ വോട്ടെണ്ണിത്തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.