കർണാടകയിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സർവേ
text_fieldsബംഗളൂരു: കർണാടക നിയമസഭതെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സർവേ. സീറ്റുകളുടെ എണ്ണത്തിലും വോട്ടു വിഹിതത്തിലും വർധനയുണ്ടാകുമെന്നും സി-ഫോർ സർവേ പറയുന്നു. മാർച്ച് ഒന്നു മുതൽ 25 വരെ 154 നിയമസഭ മണ്ഡലങ്ങളിലായി 22,357 വോട്ടർമാരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. നഗരപ്രദേശങ്ങളിലെ 326 കേന്ദ്രങ്ങളിലും 977 ഗ്രാമപ്രദേശങ്ങളിലുമായി 2368 പോളിങ് ബൂത്തുകളിലാണ് സർവേ നടത്തിയത്.
2013ലെ തെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടി അധികാരത്തിലെത്തിയ കോൺഗ്രസ് ഇത്തവണ 126 സീറ്റുകൾ വരെ നേടുമെന്നും അധികാരം നിലനിർത്തുമെന്നും പറയുന്നു. 40 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് 70 സീറ്റുകൾ വരെ ലഭിക്കും. എന്നാൽ, ജനതാദൾ എസിെൻറ (ജെ.ഡി.എസ്) സീറ്റുകൾ 27ആയി ചുരുങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടിയിരുന്നു. 224 അംഗ സഭയിൽ മറ്റുള്ളവർക്ക് ഒരു സീറ്റാണ് പ്രവചിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയോടാണ് വോട്ടർമാർക്ക് കൂടുതൽ താൽപര്യം. സർവേയിലെ 45 ശതമാനം വോട്ടർമാരും മുഖ്യമന്ത്രിയായി ആദ്യം പരിഗണിക്കുന്നത് സിദ്ധരാമയ്യയെയാണ്. 26 ശതമാനം വോട്ടർമാർ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പയെ പിന്തുണക്കുന്നു. ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയെ 13 ശതമാനം പേരും മറ്റുള്ളവരെ 16 ശതമാനം പേരും പിന്തുണക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.