കർണാടകയിൽ അന്ധവിശ്വാസ നിരോധന ബില്ലിന് നിയമസഭ അംഗീകാരം
text_fieldsബംഗളൂരു: അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന അന്ധവിശ്വാസ നിരോധന ബില്ലിന് (കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഒാഫ് ഇൻഹ്യൂമൻ ഇൗവിൾ പ്രാക്ടിസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2017) കർണാടക നിയമസഭയുടെ അംഗീകാരം. ബെളഗാവിയിൽ നടക്കുന്ന ശീതകാല നിയമസഭ സമ്മേളനത്തിൽ ചർച്ചചെയ്ത ബിൽ ചെറിയ ഭേദഗതികളോടെ പാസായി.
ഇനി നിയമനിർമാണ കൗൺസിലിെൻറ പരിഗണനക്ക് നൽകുന്ന ബിൽ നിയമമാക്കണോ എന്ന് ഉപരിസഭയായ കൗൺസിൽ തീരുമാനിക്കും. സംഘ്പരിവാർ സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സർക്കാർ പാസാക്കിയെടുത്ത ബിൽ, ബി.ജെ.പിക്ക് മുൻതൂക്കമുള്ള നിയമനിർമാണ കൗൺസിലിൽ പാസാവുമോ എന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച ബിൽ ഉപരിസഭ ചർച്ചചെയ്തേക്കും.
കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ നടക്കുന്ന മഡെ സ്നാന (എച്ചിലിലയിൽ ഉരുളൽ), കനൽ നടത്തം, ഗരുഡൻ തൂക്കം, നാരീപൂജ, ദുർമന്ത്രവാദം, ആഭിചാര ക്രിയകൾ മുതലായവ നിരോധിക്കും. ജ്യോതിഷം, വാസ്തു, മതപരമായ ചടങ്ങുകൾ തുടങ്ങിയവയെ നിരോധനത്തിൽനിന്ന് നേത്തേ ഒഴിവാക്കിയിരുന്നു. നിയമസഭയിൽ മൂന്നു മണിക്കൂറോളം നടന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.