ഇന്ന് കർണാടക ബന്ദ്
text_fieldsബംഗളൂരു: ഗോവയുമായുള്ള മഹാദായി നദീജല തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് കന്നട സംഘടനകൾ വ്യാഴാഴ്ച നടത്തുന്ന ബന്ദ് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിക്കും. 2000ത്തോളം കന്നട സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. 70ഓളം കന്നട സംഘടനകൾ ബന്ദിന് എതിരാണ്. ആർ.ടി.സി-ബി.എം.ടി.സി ബസുകൾ സർവീസ് നടത്തുമെന്ന് അറിയിച്ചു. മെട്രോയും പതിവുപോലെ ഓടും. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തുറക്കും. 15,000 പൊലീസുകാരെയാണ് നഗരത്തിൽ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കർണാടക ആർ.ടി.സി സർവിസ് നടത്തുകയാണെങ്കിൽ കേരള ആർ.ടി.സിയും പകൽ സർവിസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അനിഷ്ട സംഭവങ്ങളുണ്ടായാൽ പകൽ സർവിസുകൾ വൈകീട്ട് ഓടിക്കും. സ്പെഷൽ ബസുകൾ ഉൾപ്പെടെ എല്ലാ ബസുകളും സർവിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ വ്യാഴാഴ്ച പ്രവർത്തിക്കില്ലെന്ന് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് ശശി കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.