ബംഗളൂരു: കർണാടകയിൽ സർക്കാറിന്‍റെ പൊതുപരിപാടികളിൽ അതിഥികൾക്ക് സമ്മാനങ്ങളായി പൂക്കളും ബൊെക്കകളും മറ്റു ഉപഹാരങ്ങളും നൽകുന്നത് നിരോധിച്ചു. ഇത്തരം ഉപഹാരങ്ങൾക്ക് പകരം കന്നട ഭാഷയിലുള്ള വിവിധ പുസ്തകങ്ങൾ സമ്മാനമായി നൽകാമെന്നും ഉപഹാരങ്ങൾ വിലക്കിെക്കാണ്ട് ചീഫ് സെക്രട്ടറി പി. രവികുമാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പരിപാടികള്‍ക്കിടെ മന്ത്രിമാര്‍ക്കും മറ്റു അതിഥികള്‍ക്കും പൂച്ചെണ്ടുകള്‍, പൊന്നാട, തലപ്പാവ്, ചന്ദനഹാരം, ഫ്രൂട്ട്സ് ബാസ്ക്കറ്റ് തുടങ്ങിയവ നല്‍കുന്നതാണ് നിരോധിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഈ...
ബംഗളൂരു: കർണാടകയിൽ സർക്കാറിന്‍റെ പൊതുപരിപാടികളിൽ അതിഥികൾക്ക് സമ്മാനങ്ങളായി പൂക്കളും ബൊെക്കകളും മറ്റു ഉപഹാരങ്ങളും നൽകുന്നത് നിരോധിച്ചു. ഇത്തരം ഉപഹാരങ്ങൾക്ക് പകരം കന്നട ഭാഷയിലുള്ള വിവിധ പുസ്തകങ്ങൾ സമ്മാനമായി നൽകാമെന്നും ഉപഹാരങ്ങൾ വിലക്കിെക്കാണ്ട് ചീഫ് സെക്രട്ടറി പി. രവികുമാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ പരിപാടികള്‍ക്കിടെ മന്ത്രിമാര്‍ക്കും മറ്റു അതിഥികള്‍ക്കും പൂച്ചെണ്ടുകള്‍, പൊന്നാട, തലപ്പാവ്, ചന്ദനഹാരം, ഫ്രൂട്ട്സ് ബാസ്ക്കറ്റ് തുടങ്ങിയവ നല്‍കുന്നതാണ് നിരോധിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഈ നിർദേശം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. ചൊവ്വാഴ്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തില്‍ ബസവരാജ് ബൊമ്മൈ അനാവശ്യ ചെലവാണെന്ന് പറഞ്ഞുകൊണ്ട് പൂച്ചെണ്ട് നിരസിച്ചു.
കഴിഞ്ഞയാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുനില്‍ കുമാര്‍ അനുയായികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സമ്മാനങ്ങള്‍ നല്‍കരുതെന്നും പകരം കന്നട പുസ്തകങ്ങൾ നൽകാമെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന കന്നട പുസ്തകങ്ങൾ മണ്ഡലത്തിലെ ലൈബ്രറിയിലേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഞ്ചു ദിവസത്തിനിടെ സുനിൽകുമാറിന് ആയിരത്തിലധികം പുസ്തകങ്ങളാണ് സമ്മാനങ്ങളായി ലഭിച്ചത്. ഈ പുസ്തകങ്ങൾ കർക്കലയിലെ ലൈബ്രറിക്ക് കൈമാറാനാണ് തീരുമാനം.