ടിപ്പു ജയന്തിയിൽ ബി.െജ.പി നേതാക്കൾ പങ്കെടുത്ത ചിത്രങ്ങൾ പുറത്ത്
text_fieldsബംഗളൂരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിനെതിരെ സംഘ്പരിവാർ സംഘടനകളും കേന്ദ്ര മന്ത്രിയും രംഗത്തു വരുമ്പോൾ തന്നെ ബി.െജ.പിക്ക് കുരുക്കു തീർക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു. അഞ്ചു വർഷം മുമ്പ് ബി.ജെ.പി നേതാക്കൾ ടിപ്പു ജയന്തി ആഘോഷിച്ചതിന്‍റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബി.െജ.പി നേതാക്കളും കർണാടക മുൻ മുഖ്യമന്ത്രിമാരുമായ ജഗദീഷ് ഷെട്ടാറും ബി.എസ്. യെദിയൂരപ്പയും ആണ് ജയന്തി ആഘോഷത്തിൽ പങ്കെടുത്തത്. ആഘോഷത്തിൽ പങ്കെടുത്തപ്പോൾ ടിപ്പുവിന്‍റെ പ്രശസ്തമായ തലപ്പാവും വാളും ഇവർ ധരിച്ചിരുന്നു.
തങ്ങൾ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെ രാഷ്ട്രീയ പ്രേരിതമായി ബി.ജെ.പി എതിർക്കുന്നു. ആഘോഷത്തിൽ പങ്കെടുമ്പോൾ ടിപ്പു സ്വേച്ഛാധിപതിയും മതഭ്രാന്തനും ആണെന്ന് ബി.െജ.പി നേതാക്കൾക്ക് അറിയില്ലായിരുന്നോ. മതദ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഗുണ്ടു റാവു കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.