സ്ത്രീകളുടെ ചില വസ്ത്രങ്ങൾ ആവേശമുണ്ടാക്കുന്നു; പ്രിയങ്കക്ക് ഇൗ രാജ്യത്തിെൻറ സംസ്കാരവും പാരമ്പര്യവും മനസിലാകാൻ സാധ്യതയില്ലെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsഎന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകളുടേതാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കർണാടക ബി.ജെ.പി എം.എൽ.എയുടെ പ്രതികരണം വിവാദമായി. ഹിജാബ് വിവാദത്തിൽ പ്രതികരണമായാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതത്. ബിക്കിനിയോ ഹിജോബോ ആകെട്ട, എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും അത് ഭരണഘടന ഉറപ്പു നൽകുന്നതാണെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഇതിലെ ബിക്കിനിയെ മാത്രമെടുത്താണ് കർണാടകയിലെ ബി.ജെ.പി എം.എൽ.എ രേണുകാചാര്യ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ ചില വസ്ത്രങ്ങൾ പുരഷൻമാർക്ക് ആവേശമുണ്ടാക്കുന്നത് കൊണ്ടാണ് ബലാത്സംഗ കേസുകൾ വർധിക്കുന്നതെന്നായിരുന്നു രേണുകാചാര്യയുടെ പ്രസ്താവന. 'അത് നല്ലതല്ല, നമ്മുടെ നാട്ടിൽ സ്ത്രീകളെ മാതാവായാണ് പരിഗണിക്കുന്നത്' -അദ്ദേഹം പറഞ്ഞു.
പ്രിയങ്കക്കെതിരെ ആക്ഷേപകരമായ പ്രസ്താവനയും അദ്ദേഹം നടത്തി. ഇൗ രാജ്യത്തിെൻറ സംസ്കാരവും പാരമ്പര്യവും പ്രിയങ്കക്ക് മനസിലാകാൻ സാധ്യതയില്ലെന്നും രേണുകാചാര്യ പറഞ്ഞു. 'അവരുടെ അമ്മയുടേത് ഇറ്റാലിയൻ സംസ്കാരമാണ്. അവരുടെ വിവാഹം പോലും... (അല്ലെങ്കിൽ വേണ്ട) അതവരുടെ വ്യക്തിപരമായ കാര്യമാണ്.' -രേണുകാചാര്യ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ തിരുത്തുമായി രേണുകാചാര്യ പിന്നീട് രംഗത്തെത്തി. തെൻറ പ്രസ്താവന സഹോദരിമാരെ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നും അവരെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.