കർണാടകയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് നേരെ പേപ്പറെറിഞ്ഞ 10 ബി.ജെ.പി എം.എൽ.എമാർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: കർണാടകയിൽ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ പേപ്പറുകൾ എറിഞ്ഞ സംഭവത്തിൽ 10 ബി.ജെ.പി എം.എൽ.എമാർക്ക് സസ്പെൻഷൻ. സ്പീക്കർ യു.ടി ഖാദറാണ് ഈ സമ്മേളനകാലയളവിൽ എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്.
ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലാമിനിക്ക് നേരെയാണ് എം.എൽ.എമാർ പേപ്പറുകൾ കീറിയെറിഞ്ഞത്. മോശം പെരുമാറ്റത്തിനാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തതെന്ന് സ്പീക്കർ അറിയിച്ചു. സസ്പെൻഷന് പിന്നാലെ എം.എൽ.എമാർ മുദ്രവാക്യം വിളിച്ച് സഭയിൽ പ്രതിഷേധിച്ചു.
പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു ഇതുസംബന്ധിച്ച് സ്പീക്കറുടെ പ്രതികരണം. അശ്വത്നാരായണൻ, വേദവ്യാസ കമ്മത്ത്, ധീരജ് മുനിരാജു, യസ്പാൽ സുവർണ, അരവിന്ദ് ബെല്ലാഡ്, സുനിൽ കുമാർ, ആർ.അശോക, ഉമാകാന്ത് കോട്ടിയാൻ, ആരാഗ ജ്ഞാനേന്ദ്ര, ഭരത് ഷെട്ടി എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.