രാഹുൽ ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ; പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsബംഗളുരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു നളിൻ കുമാറിന്‍റെ വിവാദ പരാമർശം. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തുകയും പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തു.
രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും മയക്കമുമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുള്ളയാളാണെന്നും കട്ടീൽ പറഞ്ഞു. രാഹുൽ മയക്കുമരുന്ന് കച്ചവടക്കാരനാണെന്നതിന് തന്‍റെ പക്കൽ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. നളീൻ കുമാറിന്‍റെ കോലം കത്തിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. കള്ളങ്ങൾ പ്രചരിപ്പിച്ച് വാർത്ത സൃഷ്ടിക്കുകയാണ് ബി.ജെ.പിയെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.
ആർ.എസ്.എസ് നോമിനിയായി കർണാടകയിലെ ബി.ജെ.പി അധ്യക്ഷസ്ഥാനത്തെത്തിയ നളിൻ കുമാർ കട്ടീൽ ജനകീയനല്ലെന്ന വിമർശനം ബി.ജെ.പിക്കകത്ത് തന്നെ ശക്തമായിരുന്നു. കേന്ദ്ര നേതൃത്വം അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിനെതിരെ പാർട്ടിയിൽ മുറുമുറുപ്പുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.