ജാമിഅ വെടിവെപ്പ് സ്വാഭാവിക പ്രതികരണമെന്ന് ബി.ജെ.പി; വിവാദമായപ്പോൾ ട്വീറ്റ് തിരുത്തി
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിവെപ ്പുണ്ടായത് സ്വാഭാവിക പ്രതികരണമെന്ന് കർണാടക ബി.ജെ.പിയുടെ ട്വീറ്റ്. വിവാദമായതോടെ ട്വീറ്റ് തിരുത്തുകയും ചെയ്ത ു.
ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിെൻറ പേരിൽ രാജ്യേദ്രാഹത്തിന് കേസെടുത്തതായി ചൂണ്ടിക്കാട്ടി അദ്ദേഹത്തിെൻറ ഫോേട്ടായ്ക്ക് ‘ആക്ഷൻ’ എന്നും ഷർജീലിനെ വെടിവെച്ച രാം ഭക്ത് ഗോപാലിെൻറ ചിത്രത്തിന് ‘റിയാക്ഷൻ’ എന്നും കുറിപ്പോടെയാണ് കർണാടക ബി.ജെ.പിയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ വെള്ളിയാഴ്ച ൈവകീട്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
രാംഭക്ത് ഗോപാലിെൻറ അക്രമത്തെ ന്യായീകരിക്കുന്ന പോസ്റ്റ് കടുത്ത വിമർശനങ്ങളേറ്റു വാങ്ങിയതിന് പിന്നാലെയാണ് പോസ്റ്റ് തിരുത്തിയത്. ഷർജീൽ ഇമാമിെൻറ ഫോേട്ടാക്ക് ‘ആക്ഷൻ ബൈ ഗവൺമെൻറ്’ എന്നും രാംഭക്ത് ഗോപാലിെൻറ ചിത്രത്തിന് ‘റിയാക്ഷൻ ബൈ ആൻറി നാഷനൽസ്’ എന്നും തലക്കെട്ട് നൽകിയാണ് തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.