യെദിയൂരപ്പയെ മാറ്റില്ല; വിമർശകർക്കെതിരെ നടപടി -അരുൺ സിങ്
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ മാറ്റില്ലെന്ന് ആവർത്തിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺസിങ്. വെള്ളിയാഴ്ച മല്ലേശ്വരത്തെ ബി.െജ.പി ഒാഫിസിൽ നടന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യെദിയൂരപ്പയെ ചൊല്ലി കർണാടക ബി.ജെ.പിയിൽ കലഹം തുടങ്ങിയതോടെ അനുനയത്തിനായാണ് കർണാടക സംസ്ഥാനത്തിെൻറ ചുമതലയുള്ള അരുൺ സിങ് എത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിനിടെ പാർട്ടി എം.എൽ.എമാരും മന്ത്രിമാരുമായും അദ്ദേഹം ചർച്ച നടത്തി.
യെദിയൂരപ്പയെ മാറ്റില്ലെന്നും 2023 നിയമസഭ തെരെഞ്ഞടുപ്പുവരെ അദ്ദേഹം തുടരുമെന്നും സന്ദർശനത്തിന് മുെമ്പ അരുൺ സിങ് വ്യക്തമാക്കിയിരുന്നു. അസംതൃപ്ത എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും അദ്ദേഹം അതുതന്നെയാണ് ആവർത്തിച്ചത്. ഇതോടെ, വിമതനീക്കം നടത്തിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. 'പാർട്ടിയെ ആര് വിമർശിച്ചാലും നടപടി സ്വീകരിക്കും. ബി.ജെ.പി വലിയ പാർട്ടിയാണ്. വിമർശനം പ്രവർത്തകരെയാണ് വേദനിപ്പിക്കുന്നതെന്നും അവർ നടപടി നേരിടേണ്ടി വരുമെന്നും അരുൺസിങ് മുന്നറിയിപ്പ് നൽകി. ഒന്നിച്ചുനിന്ന് പാർട്ടിയെ മുന്നോട്ടുനയിക്കണം. ഒന്നോ രണ്ടോ പേരാണ് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത്. സമയമാവുേമ്പാൾ അവർക്കെതിരെ നടപടിയുണ്ടാവും. കർണാടകയിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറുകളുടെ നല്ല പ്രവൃത്തികളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ പേരാണ് മാധ്യമങ്ങൾക്ക് മുന്നിൽ സർക്കാറിനെ കുറിച്ച് ആശയക്കുഴപ്പം തീർത്തതെന്ന് ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചു. 60 പേർ അരുൺ സിങ്ങിനെ കണ്ടിട്ടുണ്ട്. അതിൽ ഒന്നോ രണ്ടോ പേരാണ് സർക്കാറിെൻറ തുടക്കംമുതൽ തനിക്കെതിരെ നിലകൊണ്ടത്. അരുൺസിങ് അവർക്ക് കാണാൻ അവസരം നൽകിയിട്ടില്ല. ഭരണത്തിൽ ഒരുവിധ ആശയക്കുഴപ്പവുമില്ല. എല്ലാവരും ഒന്നിച്ച് വികസനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും യെദിയൂരപ്പ പറഞ്ഞു. ബി.ജെ.പി എം.എൽ.സി എ.എച്ച്. വിശ്വനാഥിെൻറ വിമർശനത്തിന് താൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിനെതിരായ നടപടി കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.
യെദിയൂരപ്പ അഴിമതിക്കാരനാണെന്നും അഴിമതിയുടെ പങ്ക് കേന്ദ്ര നേതാക്കൾക്ക് ലഭിക്കുന്നുണ്ടെന്നും വിശ്വനാഥ് വ്യാഴാഴ്ച ആരോപിച്ചിരുന്നു. അടുത്തിടെ പാർട്ടിയിൽ ചേർന്ന ചിലർക്ക് പാർട്ടിയുടെ ആദർശങ്ങൾ അറിയില്ലെന്നും അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നുമായിരുന്നു അരുൺ സിങ് ഇതിനോട് പ്രതികരിച്ചത്. എന്നാൽ, യെദിയൂരപ്പക്കും അദ്ദേഹത്തിെൻറ മകൻ ബി.വൈ. വിജയേന്ദ്രക്കുമെതിരായ വിമർശനം തുടർന്ന വിശ്വനാഥ്, വിജയേന്ദ്രയുടെ അത്യാർത്തി യെദിയൂരപ്പയെ വീണ്ടും ജയിലിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.