കർണാടക ഉപതെരഞ്ഞെടുപ്പ്: രണ്ടു സീറ്റിൽ ബി.ജെ.പിക്ക് ജയം, ഒരിടത്ത് കോൺഗ്രസ്
text_fieldsബംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടന്ന കർണാടകയിലെ ബെളഗാവി ലോക്സഭ മണ്ഡലം ബി.ജെ.പി നിലനിർത്തി. മുൻ കേന്ദ്രമന്ത്രി സുരേഷ് അംഗദി മരിച്ചതോടെ ഒഴിവുവന്ന സീറ്റിൽ അദ്ദേഹത്തിെൻറ ഭാര്യ മംഗള അംഗദിയായിരുന്നു ബി.ജെ.പി സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയായ സതീഷ് ജാർക്കിഹോളിയുമായി ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിനൊടുവിൽ 2903 വോട്ടിനാണ് മംഗളയുടെ ജയം. 2004 മുതൽ ബി.ജെ.പിയുടെ ൈകവശമുള്ള മണ്ഡലമാണിത്.
ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും ഒാരോ സീറ്റിൽ വിജയിച്ചു. ബിദറിലെ ബസവകല്യാൺ മണ്ഡലം കോൺഗ്രസിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തപ്പോൾ റായ്ച്ചൂരിലെ മസ്കിയിൽ ബി.ജെ.പി അപ്രതീക്ഷിത തോൽവി വഴങ്ങി. ബസവകല്യാണിലെ ബി.ജെ.പി സ്ഥാനാർഥി ശരണു സലഗർ 70,566ഉം കോൺഗ്രസ് സ്ഥാനാർഥി മല്ലമ്മ 49,662ഉം വോട്ട് നേടി. അതേസമയം, സഖ്യസർക്കാറിനെ അട്ടിമറിച്ച ഒാപറേഷൻ താമരയിൽ ബി.ജെ.പിയിലേക്ക് ചേക്കേറിയ പ്രതാപ്ഗൗഡ പാട്ടീൽ തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.