Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ...

കർണാടകയിൽ ഉപതെരഞ്ഞെടുപ്പ്​ ഡിസംബർ അഞ്ചിന്​; വോ​ട്ടെണ്ണൽ ഒമ്പതിന്​

text_fields
bookmark_border
election
cancel

ബംഗളൂരു: കർണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്​ ഡിസംബർ അഞ്ചിന്​ നടത്തുമെന്ന്​ കർണാടക മുഖ ്യ തെര​ഞ്ഞെടുപ്പ്​ ഓഫീസർ സഞ്​ജീവ്​ കുമാർ അറിയിച്ചു. ഡിസംബർ ഒമ്പതിനാണ്​ വോ​ട്ടെണ്ണൽ.

തെരഞ്ഞെടുപ്പ്​ പ്രഖ ്യാപിച്ചതോടെ തിങ്കളാഴ്​ച മുതൽ ​െപരുമാറ്റ ചട്ടം നിലവിൽ വരും. തിങ്കളാഴ്​ച മുതൽ ഒരാഴ്​ച നാമനിർദേശ പത്രിക സമർപ്പിക്കാം. 37,50,000 വോട്ടർമാർ ബൂത്തിലെത്തും. ഇതിൽ 19.12 പുരുഷ വോട്ടർമാരും 18.37 സ്​ത്രീ വോട്ടർമാരും 399 പേർ ​ട്രാൻസ്​ജൻഡർ​ വോട്ടർമാരുമാണ്​.

വോട്ടിങ്​ യന്ത്രവും വി.വി പാറ്റുകളും ഉപയോഗിച്ചാണ്​ തെരഞ്ഞെടുപ്പ്​ നടത്തുന്നത്​. സംസ്ഥാനത്ത്​ 4185 പോളിങ്​ ബൂത്തുകൾ ഒരുക്കുമെന്നും സുഗമമായ തെരഞ്ഞെടുപ്പ്​ നടത്തിപ്പിന്​ 22958 പോളിങ്​ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണെന്നും തെരഞ്ഞെടുപ്പ്​ ഓഫീസർ അറിയിച്ചു.

നേരത്തേ ഒക്​ടോബർ 12ന്​ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്​. എന്നാൽ അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എമാരുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ തെരഞ്ഞെടുപ്പ്​ തീയതി ഡിസംബർ അഞ്ചിലേക്ക്​ മാറ്റി നിശ്ചയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakabypollmalayalam newsindia newsKarnataka bypolls
News Summary - Karnataka bypolls to be held on Dec 5, counting on Dec 9 -india news
Next Story