കർണാടകയിൽ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ ഒാർഡിനൻസിലൂടെ പാസാക്കി
text_fieldsബംഗളൂരു: പ്രതിപക്ഷത്തിെൻറയും കർഷകരുടെയും എതിർപ്പിനിടെ കർണാടക സർക്കാർ േഗാവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ (2020) ഒാർഡിനൻസിലൂടെ പാസാക്കി. ഗവർണറുടെ അനുമതികൂടി ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും. ഡിസംബർ ഒമ്പതിന് നിയമസഭയിൽ ചർച്ച നടത്താതെ കോൺഗ്രസിെൻറ എതിർപ്പിനിടെയും ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ ബി.ജെ.പി ഏകപക്ഷീയമായി ശബ്ദവോട്ടോടെ പാസാക്കിയിരുന്നെങ്കിലും നിയമ നിർമാണ കൗൺസിലിൽ ഭൂരിപക്ഷമില്ലാത്തതിനാൽ പാസാക്കാനായിരുന്നില്ല. തുടർന്നാണ് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ ബിൽ പാസാക്കാൻ ഒാർഡിനൻസ് പുറത്തിറക്കിയത്.
പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതും വിൽക്കുന്നതിനുമാണ് നിരോധനമെന്നാണ് നിയമത്തിൽ പറയുന്നത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഒാഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ, പോത്തിെൻറ വയസ്സ് തെളിയിക്കാൻ കഴിയാതെ വന്നാൽ കുറ്റകൃത്യമായി മാറും. ഇതോടൊപ്പം 'സദുദ്ദേശ്യ'ത്തോടെ, കന്നുകാലികളെ അറുക്കുന്നത് തടയുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകില്ലെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും നിയമത്തിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം മുതൽ ഏഴുവർഷം വരെ തടവും അരലക്ഷം മുതൽ പത്തുലക്ഷം വരെ പിഴയും നൽകുന്നതാണ് പുതിയ നിയമം.
അതേസമയം, കറവ വറ്റിയ പശുക്കളെ ഉൾപ്പെടെ വിൽക്കാൻ കഴിയാതെ കർഷകർ ദുരിതത്തിലാകുമെന്ന് ആരോപിച്ച് കർഷക സംഘടനകൾ പ്രതിഷേധത്തിലാണ്. നിയമത്തിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.