ഇന്ത്യയിലെ ആദ്യത്തെ സർക്കുലർ ഇക്കോണമി നയം പ്രഖ്യാപിക്കാൻ കർണാടക
text_fieldsബംഗളൂരു: രാജ്യത്ത് ആദ്യത്തെ സർക്കുലർ ഇക്കോണമി നയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കർണാടകയെന്ന് ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബ്രിഗേഡ് റീപ്പിന്റെ വാർഷിക പരിപാടിയായ ‘പ്രൊപ്പഗേറ്റ് 2024’ ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിര ഇന്ത്യ സൃഷ്ടിക്കാൻ സർക്കാറും റിയൽ എസ്റ്റേറ്റ് മേഖലയും ഒരുമിച്ച് പ്രവർത്തിക്കണം.
ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖല ജി.ഡി.പിയുടെ ഏകദേശം 7.3ശതമാനം സംഭാവന ചെയ്യുന്നുണ്ട്. 2030ഓടെ ഇത് ഒരു ട്രില്യൺ ഡോളർ വരുമാനമായി വളരും. വ്യവസായവും റിയൽ എസ്റ്റേറ്റ് മേഖലയും സർക്കാറും ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഈ മേഖലക്ക് ശരിയായ നയങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്ലാറ്റ്ഫോമുകൾ ഒരുക്കും.
ഇന്ത്യയിലെ ആദ്യത്തെ സർക്കുലർ സാമ്പത്തിക നയം കർണാടക സർക്കാർ തയാറാക്കി വരുകയാണ്. ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. കർണാടകയിൽ മികച്ച നയവും മികച്ച പ്രതിഭയും മികച്ച ആവാസവ്യവസ്ഥയും മികച്ച ഇൻകുബേഷൻ സംവിധാനവുമാണുള്ളത്. ബ്രിഗേഡ് ഗ്രൂപ് ജോയന്റ് മാനേജിങ് ഡയറക്ടർ നിരുപ ശങ്കർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് നേതാക്കൾ, പ്രമുഖ ബാങ്കർമാർ എന്നിവരടങ്ങുന്ന പാനൽ ചർച്ച നടന്നു. 500ലധികം പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.