Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ ഭയപ്പെടേണ്ട;...

കോവിഡിനെ ഭയപ്പെടേണ്ട; പ്രതിരോധിക്കാമെന്ന്​ യെദ്യൂരപ്പ

text_fields
bookmark_border
കോവിഡിനെ ഭയപ്പെടേണ്ട; പ്രതിരോധിക്കാമെന്ന്​ യെദ്യൂരപ്പ
cancel

ബംഗളൂരു: കോവിഡ് -19 വൈറസ്​ വ്യാപനത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന്​ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡിനെ ഭയപ്പെടേണ്ടതില്ല, അതിനെ പ്രതിരോധിക്കുകയാണ്​ വേണ്ടത്​. കോവിഡിനെതിരെ ഒരുമിച്ച്​ നിന്ന്​ പോരാടാമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.

സർക്കാർ സംവിധാനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായികൾ, സന്നദ്ധപ്രവർത്തകർ കോവിഡിനെ പോരാടുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെ അഭിവാദ്യം ചെയ്​ത മുഖ്യമന്ത്രി വൈറസ്​ ബാധയിൽ ജീവൻ നഷ്​ടമാവർക്ക്​ ആദരാഞ്ജലികൾ സർപ്പിക്കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി യെദ്യൂരപ്പക്കും കോവിഡ്​ ബാധിച്ചിരുന്നു. ആഗസ്​റ്റ്​ ഒമ്പതിനാണ്​ അദ്ദേഹം ആശുപത്രിവിട്ടത്​.

സംസ്ഥാനത്ത്​ വികസനത്തിൽ ഊന്നിയ ക്ഷേമമാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​. മഴ, വെള്ളപ്പൊക്കം, വരൾച്ച എന്നിങ്ങനെയുള്ള വെല്ലുവിളികളെ സർക്കാർ നേരിട്ടതെങ്ങനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CMBS Yediyurappa
Next Story