പ്രധാനമന്ത്രി വരെ വന്നിട്ടും ഞങ്ങൾക്ക് കേവല ഭൂരിപക്ഷം നേടാനായില്ല; കർണാടകയിൽ തോൽവി സമ്മതിച്ച് ബസവരാജ് ബൊമ്മൈ
text_fieldsബംഗളൂരു: കർണാടകയിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ''പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ പ്രവർത്തകർ വരെ നന്നായി പരിശ്രമിച്ചിട്ടും ഞങ്ങൾക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. എന്നാൽ കോൺഗ്രസിന് അത് സാധിച്ചിരിക്കുന്നു.''-എന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം.
സംസ്ഥാനത്ത് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി 128 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുകയാണ്. ബി.ജെ.പിയെ 66സീറ്റുകളിലൊതുക്കിയാണ് കോൺഗ്രസിന്റെ തേരോട്ടം. 2024 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാർട്ടികൾക്കും നിർണായകമായിരുന്നു കർണാടക തെരഞ്ഞെടുപ്പ്.
ഒരു ദേശീയ പാർട്ടി എന്ന നിലയിൽ അന്തിമ ഫലം പുറത്തുവന്നാലുടൻ വിശദമായി വിശകലനം നടത്തുമെന്നും ബൊമ്മൈ വ്യക്തമാക്കി. ഒരു വിശകലനത്തിനു മാത്രമല്ല, പാർട്ടിയുടെ പരാജയത്തിനു പിന്നിടെ കാരണങ്ങളെകുറിച്ചു പഠിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി. മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പായിട്ടാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.