പ്രധാനമന്ത്രിയോട് രാജി സന്നദ്ധതയറിയിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ
text_fieldsന്യൂഡൽഹി: പാർട്ടി നേതാക്കൾ തന്നെ തന്‍റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകൾ. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജി സന്നദ്ധത അറിയിച്ചത്.
എന്നാൽ യെദിയൂരപ്പ രാജിവെക്കില്ലെന്നും രണ്ടു വർഷം കൂടി അധികാരത്തിൽ തുടരുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വിജയപുര എം.എൽ.എ ബസന ഗൗഡ പാട്ടീൽ യത്നാൽ, ടൂറിസം മന്ത്രി സി.പി യോഗേശ്വർ, എം.എൽ.സി എ.എച്ച് വിശ്വനാഥ് എന്നിവർ യെദിയൂരപ്പക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ഭരണത്തിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നാണ് പ്രധാന വിമർശനം.
അടുത്തിടെ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ് യെദിയൂരപ്പക്കാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.