Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right’താൻ ചാണകം വരെ...

’താൻ ചാണകം വരെ വൃത്തിയാക്കിയിട്ടുണ്ട്,​ യോഗി ചെയ്​തിട്ടുണ്ടോ ?​;  മറുപടിയുമായി സിദ്ധാരാമയ്യ

text_fields
bookmark_border
’താൻ ചാണകം വരെ വൃത്തിയാക്കിയിട്ടുണ്ട്,​ യോഗി ചെയ്​തിട്ടുണ്ടോ ?​;  മറുപടിയുമായി സിദ്ധാരാമയ്യ
cancel

ബെംഗളൂരു: കർണാടകയിൽ ഗോവധ നിരോധനം നടത്തി യഥാർഥ ഹിന്ദു മതവിശ്വാസിയാണെന്ന്​ തെളിയിക്കാൻ പറഞ്ഞ യോഗി ആദിത്യ നാഥിന്​ മറുപടിയുമായി മുഖ്യമന്ത്രി സിദ്ധാരമയ്യ. ‘താൻ പശ​ുവിനെ വളർത്തിയിട്ടുണ്ട്​, അതിനെ പരിപാലിക്കുകയും പുല്ല്​ തീറ്റിക്കുകയും അതി​​​​െൻറ ചാണകം വൃത്തിയാക്കുക വരെ ചെയ്​തിട്ടുണ്ടെന്നും’ സിദ്ധാരാമയ്യ പറഞ്ഞു. ‘ഇതെല്ലാം യോഗി ആദിത്യനാഥ്​ ചെയ്​തിട്ടുണ്ടോ’യെന്നും സിദ്ധാരാമയ്യ ചോദിക്കുന്നു.

‘ഒാരോരുത്തരുടെയും ഭക്ഷണ രീതിയെ മുൻ നി​ർത്തി ബി.ജെ.പി ജനങ്ങളെ വിഭജിക്കുകയാണ്​ ധാരാളം ഹിന്ദുക്കൾ ബീഫ്​ കഴിക്കാറുണ്ട്​. ബീഫ്​ ഉപയോഗിക്കാൻ പാടില്ലെന്ന്​ പറയാൻ അവരാരാണ്​. താൽപര്യമില്ലാത്തത്​ കാരണമാണ്​ താൻ ബീഫ്​ കഴിക്കാത്തതെന്നും’ 'യോഗിയുടെ പ്രസ്​താവനയോട്​ സിദ്ധാരാമയ്യ പ്രതികരിച്ചു.

ബെംഗളൂരുവിൽ നടന്ന ബി​.ജെ.പി റാലിക്കിടെയായിരുന്നു സിദ്ധാരാമയ്യക്കെതിരായ യോഗിയുടെ പ്രസ്​താവന. ഹിന്ദുക്കൾക്ക്​ വിശുദ്ധയായ മൃഗമാണ്​ പശു. ‘ബി.ജെ.പി കർണാടകയിൽ ഭരണത്തിലിരുന്ന സമയത്ത്​ ഗോവധം നിരോധിച്ചിട്ടുണ്ട്​. എന്നാൽ കോൺഗ്രസ്സ്​ അധികാരത്തിലെത്തിയപ്പോൾ നിരോധനം നീക്കി. നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സിദ്ധാരാമയ്യ താനൊരു ഹിന്ദുവാണെന്ന്​ പറഞ്ഞു നടന്നിരുന്നു. അയാൾ ഹിന്ദുവാണെങ്കിൽ ഗോവധം നിരോധിക്ക​െട്ട’ എന്നും യോഗി വെല്ലുവിളിച്ചു. 

അതേസമയം മറ്റ്​ മന്ത്രിമാരും സിദ്ധാരാമയ്യക്ക്​ അനുഭാവം പ്രകടിപ്പിച്ച്​ രംഗത്ത്​ വന്നു. എന്തിനാണ്​ ഗോവധം മാത്രം നിരോധിക്കുന്നതെന്നും രാജ്യത്താകമാനം എല്ലാ ജീവികളെയും വധിക്കുന്നത്​ നിരോധിച്ചാൽ ഗോക്കളെ മാത്രം വധിക്കുന്നത്​ നിരോധിച്ച്​ കർണാടക സർക്കാറിന്​ നിയമം പാസ്സാക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പരഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakasiddaramaiahmalayalam newsYogi Adityanath
News Summary - Karnataka CM Siddaramaiah attacks Yogi Adityanath - India News
Next Story