ഗൗരി ലങ്കേഷിന്‍റെയും കൽബുർഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി; നിർദേശം നൽകി സിദ്ധരാമയ്യ
text_fieldsബംഗളൂരു: ഗൗരി ലങ്കേഷിന്‍റെയും എം.എം.കൽബുർഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും കൽബുർഗിയുടെ ഭാര്യ ഉമാദേവിയും കേസ് പരിഗണിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് തന്നെ ധരിപ്പിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.
കേസ് കേൾക്കാൻ മുഴുവൻ സമയ ജഡ്ജിയോടുകൂടിയ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2015ൽ എം.എം.കൽബുർഗിയെ വധിച്ച അതേ സംഘം തന്നെയാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിലും എന്ന് അന്വേഷത്തിൽ വ്യക്തമായിരുന്നു.
ഇരുകൊലപാതകത്തിലും പ്രതികൾക്ക് ബൈക്ക് നൽകിയത് ഒരാളാണെന്ന് ഗൗരി കൊലക്കേസിൽ പങ്കാളികളായ അമിത് ബഡ്ഡി, മനോഹർ എഡ്വെ എന്നിവർക്ക് കൽബുർഗി വധക്കേസിൽ നിർണായക പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിന്‍റെയും കൽബുർഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യകണ്ണി അമോൽ കാലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.