കർണാടക തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
text_fieldsബംഗളൂരു: 2018ൽ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്തു നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റായ്ച്ചൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ട് യന്ത്രത്തിൽ കൃത്രിമം നടക്കുന്നതായി പരാതികളുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കം.
ഇതുസംബന്ധിച്ച് ചില സാേങ്കതിക വിദഗ്ധരുമായി താൻ സംസാരിച്ചപ്പോൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമത്വം വരുത്താനുള്ള സാധ്യത അവർ സൂചിപ്പിച്ചിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമീഷൻ അവർക്ക് കീഴിലാണ്. സ്വതന്ത്ര ബോഡിയാണെങ്കിലും മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ നിയോഗിക്കുന്നത് കേന്ദ്രമാണ്.
ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകുന്നതുകൊണ്ട് എന്താണ് ബുദ്ധിമുെട്ടന്നും അദ്ദേഹം ചോദിച്ചു. ഇൗയിടെ നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബ്ലൂ ടൂത്ത് സാേങ്കതികവിദ്യ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയതായി കോൺഗ്രസ് ഉന്നയിച്ച ആരോപണവും ഇൗ വർഷം ആദ്യത്തിൽ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതും സൂചിപ്പിച്ച മുഖ്യമന്ത്രി, യു.പി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ ബാലറ്റ് പേപ്പർ ആവശ്യപ്പെട്ടിരുന്നതായും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.