യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. എൻ.ആർ. സന്തോഷാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടിലായിരുന്ന അദ്ദേഹത്തെ ഉടൻ തന്നെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്തുകൊണ്ടാണ് സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹത്തെ ഡോക്ടർമാർ ചികിത്സിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പ്രതികരിച്ചു. 'അദ്ദേഹത്തിെൻറ കുടുംബവുമായി സംസാരിച്ചു. ഇതിന് പിന്നിലെ കാരണമെന്താണെന്ന് അറിയില്ല. അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്. ആശങ്കപ്പെടേണ്ടതൊന്നുമില്ല' -യെദ്യൂരപ്പ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
യെദ്യൂരപ്പ സന്തോഷിനോട് സംസാരിച്ചിരുന്നു. ഉറക്കഗുളിക കഴിച്ചതിെൻറ ആലസ്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് ശ്രമിച്ചതിെൻറ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
സന്തോഷിന് വിഷാദ രോഗമുള്ളതായാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ വർഷം ആദ്യമാണ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സന്തോഷ് നിയമിതനാകുന്നത്. ഓപ്പറേഷൻ കമലയിൽ പ്രധാന പങ്കുവഹിച്ചത് സന്തോഷായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.