കർണാടകയിൽ കോളജുകൾ ഒക്ടോബർ ഒന്നിന് തുറക്കും
text_fieldsബംഗളൂരു: കർണാടകയിൽ കോളജുകൾ ഒക്ടോബർ ഒന്നിന് തുറക്കും. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഒാൺലൈൻ ക്ലാസുകൾ സെപ്തംബറിൽ ആരംഭിക്കും. ഒാഫ്ലൈൻ ക്ലാസുകൾ ഒക്ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹംപറഞ്ഞു.
കേന്ദ്രസർക്കാറിൽ നിന്നുള്ള നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് അവസാന വർഷ ഡിഗ്രി പരീക്ഷകൾ സെപ്തംബറിൽ നടത്തും. മുഴുവൻ വിദ്യാർഥികൾക്കമുള്ള ക്ലാസുകൾ ഒക്ടോബറിൽ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ക്ലാസുകൾ നടക്കുക.
നേരത്തെ ക്വാറൻറീൻ മാനദണ്ഡങ്ങളിൽ കർണാടക ഇളവ് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് എത്തുന്നതിന് ഏർപ്പെടുത്തിയിരുന്നു നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെന്നും കർണാടകയിലെത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമല്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.