കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ തമ്മിലടിച്ചു; ഒരാൾ ആശുപത്രിയിൽ
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുടെ ‘ഒാപറേഷൻ താമര’യെ ഭയന്ന് തങ്ങളുെട എം.എൽ.എമാ രെ റിസോർട്ടിലേക്ക് മാറ്റിയ കോൺഗ്രസിന് നാണക്കേടുണ്ടാക്കി എം.എൽ.എമാരുടെ തമ്മില ടി.രാമനഗര ബിഡദിയിലെ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരിൽ വിജയനഗര എം.എൽ.എ ആനന്ദ്സിങ്, കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേശ് എന്നിവരാണ് പരസ്പരം പോരടിച്ചത്. ഒാപറേഷൻ താമരയെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിന് വിവരം ചോർത്തിയതു സംബന്ധിച്ച തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു.
കുപ്പി കൊണ്ടുള്ള അടിയേറ്റ ആനന്ദ്സിങ്ങിനെ ബംഗളൂരു ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദ് സിങ്ങിന് വലതുകണ്ണിനും തോളിനും വയറിനും പരിക്കുള്ളതായാണ് വിവരം. ആശുപത്രിക്ക് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. സംഭവത്തെ തുടർന്ന് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. സഖ്യസർക്കാറിന് കീഴിൽ എം.എൽ.എമാർപോലും സുരക്ഷിതരല്ലെന്നും മർദിച്ച എം.എൽ.എക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസിൽ കാര്യങ്ങൾ ശരിയല്ലെന്നാണ് ഇൗ സംഭവം തെളിയിക്കുന്നതെന്നും കോൺഗ്രസ് എം.എൽ.എമാരുടെ പ്രവൃത്തി കാരണം കർണാടക നാണംകെെട്ടന്നും ബി.ജെ.പി കുറ്റെപ്പടുത്തി.
ബി.ജെ.പിയുടെ ഒാപറേഷൻ താമരയെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ മെനയുകയായിരുന്ന കോൺഗ്രസ് ഇതോടെ, സ്വയം പ്രതിരോധത്തിലായി. റിസോർട്ടിൽ കലഹം നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാജമാണെന്നും എം.എൽ.എമാരുടെ റിസോർട്ട് വാസത്തിന് നേതൃത്വം നൽകുന്ന മന്ത്രി ഡി.െക. ശിവകുമാർ പറഞ്ഞു. നെഞ്ചുവേദനമൂലമാണ് എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സുഹൃത്തുക്കളായ ഇരു എം.എൽ.എമാരും തമ്മിൽ ‘സൗഹൃദ പോര്’ നടന്നുവെന്ന് മറ്റൊരു കോൺഗ്രസ് മന്ത്രിയായ സമീർ അഹമ്മദ് ഖാൻ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.