ഒാപറേഷൻ താമര: കർണാടക വിമത എം.എൽ.എ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിൽ വ്യാഴാഴ്ച വിശ്വാസവോെട്ടടുപ്പ് പ്രഖ്യാപിച്ചിരിക്കെ, വിമത എം.എൽ.എ റോഷൻ ബെയ്ഗിനെ മു ംബൈയിലേക്ക് മാറ്റാനുള്ള ബി.ജെ.പി നീക്കംപാളി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ േപഴ്സനൽ സ്റ ്റാഫ് സന്തോഷിനൊപ്പം പ്രത്യേക വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഷൻ ബെയ്ഗിനെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു.
െഎ.എം.എ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.െഎ.ടി സംഘമാണ് ബെയ്ഗിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാത്രി 11ഒാടെ പിടികൂടിയത്. നിക്ഷേപ തട്ടിപ്പു കേസിൽ ആരോപണം നേരിടുന്ന ബെയ്ഗിനോട് കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാൻ നിർദേശിച്ചിരുന്നു. എന്നാൽ, എസ്.െഎ.ടി മുമ്പാകെ ഹാജരാവാതിരുന്ന റോഷൻ ബെയ്ഗ് വിശ്വാസ വോെട്ടടുപ്പ് തീയതി നിശ്ചയിച്ചതോടെ ബി.ജെ.പി സഹായത്തോടെ കർണാടകയിൽനിന്ന് മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പൊലീസിനെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന സന്തോഷ് കടന്നുകളഞ്ഞെന്നും ബി.ജെ.പി എം.എൽ.എ യോഗേശ്വറും സംഭവസ്ഥലത്തുണ്ടായിരുന്നെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. രണ്ടു യാത്രക്കാർ മാത്രമായി പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റും കുമാരസ്വാമി ട്വിറ്ററിലിട്ടു.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ െഎ.എം.എ ഉടമ മൻസൂർഖാൻ ഗൾഫിൽ ഒളിവിൽ കഴിയുകയാണ്. 400 കോടി രൂപ ബെയ്ഗ് തട്ടിയെടുത്തതായി ഒളിവിൽപോകുന്നതിനു മുമ്പ് മൻസൂർഖാൻ ആരോപിച്ചിരുന്നു. എസ്.െഎ.ടിയുടെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകുന്നതോടൊപ്പം വിശ്വാസവോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കാനും ലക്ഷ്യമിട്ടാണ് റോഷൻ ബെയ്ഗ് മുംബൈയിലേക്ക് ബി.ജെ.പി നേതാക്കൾക്കൊപ്പം പോകാനൊരുങ്ങിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.