കർണാടകയിലെ കോൺഗ്രസ് വിമത എം.എൽ.എ രാജി നൽകി
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിലെ കോ ൺഗ്രസിെൻറ നാല് വിമത എം.എൽ.എമാരിൽ ഒരാളായ ഉമേഷ് ജാദവ് എം.എൽ.എ സ്ഥാ നം രാജിവെച്ചു.
തിങ്കളാഴ്ച രാവിലെ നിയമസഭ സ്പീക്കർ കെ.ആർ. രമേശ്കു മാറിെൻറ വസതിയിലെത്തിയാണ് രാജിക്കത്ത് നൽകിയത്. സഖ്യസർക്കാറുമാ യി ഇടഞ്ഞ് ഒരു മാസത്തോളം ഒളിവിലായിരുന്ന ഉമേഷ് ഫെബ്രുവരി ആദ്യവാരം നടന്ന നിയമസഭ ബജറ്റ് സമ്മേളനത്തിനിടെയാണ് തിരിച്ചെത്തിയത്. കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് ഈശ്വർ ഖാൻദ്രെയുടെ നേതൃത്വത്തിൽ അവസാന നിമിഷംവരെ അനുനയ നീക്കം നടത്തിയെങ്കിലും ഫലംകണ്ടില്ല.
ഉത്തര കർണാടകയിലെ കലബുറഗി ജില്ലയിലെ ചിഞ്ചോളി മണ്ഡലത്തിൽനിന്ന് രണ്ടാം തവണയാണ് ഉമേഷ് ജാദവ് എം.എൽ.എയായത്. കലബുറഗി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിെൻറ മല്ലികാർജുൻ ഖാർഗെക്കെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനാണ് നീക്കം.
അതേസമയം, ഉമേഷിെൻറ രാജി സഖ്യസർക്കാറിെൻറ ഭൂരിപക്ഷത്തെ ബാധിക്കില്ല. ഉമേഷ് ജാദവിനൊപ്പം രമേശ് ജാർക്കിഹോളി, ബി. നാഗേന്ദ്ര, മഹേഷ് കുമത്തഹള്ളി എന്നിവരും ഇപ്പോഴും കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുകയാണ്. നിയമസഭ കക്ഷി യോഗത്തിലും നിയമസഭ ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാതെ പാർട്ടി വിപ്പ് ലംഘിച്ചതിന് നാലുപേരെയും അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനാൽ ഉമേഷിെൻറ രാജി സ്പീക്കർ സ്വീകരിക്കുമോ അതോ അയോഗ്യനാക്കുമോ എന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.