ബി.ജെ.പി അവകാശവാദങ്ങൾക്ക് കരുത്തു പകർന്ന് കോൺഗ്രസ് എം.എൽ.എയുടെ നീക്കം
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ 24 മണിക്കൂറിനുള്ളിൽ താഴെവ ീഴുമെന്ന ബി.െജ.പി എം.എൽ.എയുടെ പ്രസ്താവനക്കു പിന്നാലെ കോൺഗ്രസ് എം.എൽ.എ സ്ഥാനം രാജിവെ ക്കുമെന്ന് വീണ്ടും ആവർത്തിച്ച് രമേശ് ജാർക്കിഹോളി. മന്ത്രിസഭ വികസനത്തിൽ മന്ത്രിസ് ഥാനം നഷ്ടമായ രമേശ് ജാർക്കിഹോളിയുമായി ചർച്ചനടത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഫോൺ സ്വിച്ച് ഒാഫ് ചെയ്ത് മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ നേതാക്കൾ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. മന്ത്രിസ്ഥാനം തഴയപ്പെട്ട കോൺഗ്രസ് എം.എൽ.എ നാഗേന്ദ്രയുമായി രമേശ് ജാർക്കിഹോളി സംസാരിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ രാജി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നുമാണ് രമേശ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട അടുത്ത നേതാക്കൾ വ്യക്തമാക്കുന്നത്.
രാജിവെക്കുന്ന കാര്യം നാഗേന്ദ്രയോടാണ് രമേശ് വീണ്ടും സൂചിപ്പിച്ചത്. നാഗേന്ദ്രയും രമേശും തഴയപ്പെടാൻ കാരണം മന്ത്രി ഡി.കെ. ശിവകുമാറാണെന്നാണ് ആരോപണം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രമേശ് ജാർക്കിഹോളിയുടെ മറ്റൊരു സഹോദരനായ ലഖാൻ ജാർക്കിഹോളിയുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.
രണ്ടുദിവസത്തിനുള്ളിൽ രമേശ് ജാർക്കിഹോളിയുമായി സംസാരിക്കുമെന്നും ആരും എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നുമാണ് രമേശിനുപകരം മന്ത്രിയായ സഹോദരൻ സതീഷ് ജാർക്കിഹോളി പറയുന്നത്. അതേസമയം, 24 മണിക്കൂറിനുള്ളിൽ സഖ്യസർക്കാർ താഴെ വീഴുമെന്ന ബി.ജെ.പി എം.എൽ.എ ഉമേഷ് കട്ടിയുടെ അവകാശവാദത്തെയും സതീഷ് ജാർക്കിഹോളി പരിഹസിച്ചു. വ്യാഴാഴ്ച വൈകീട്ട് 24 മണിക്കൂർ തികഞ്ഞതോടെ അവകാശവാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ അതൃപ്തരായ 15 എം.എൽ.എമാരുമായി ബന്ധപ്പെട്ടുവരുകയാണെന്നും അവർ തങ്ങളൊടൊപ്പം ചേരുന്നതോടെ കുമാരസ്വാമി സർക്കാർ താഴെ വീഴുമെന്നും മുന്മന്ത്രിയും ബി.ജെ.പി എം.എല്.എയുമായ ഉമേഷ് കട്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.