കേസെടുക്കുന്നതിൽ വീഴ്ച പറ്റിയ പൊലീസിനോട് റോഡ് അടിച്ചുവാരാൻ കോടതി
text_fieldsബംഗളൂരു: തട്ടികൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പരാജയപ്പെട്ടതിൽ ഒരാഴ്ച സ്റ്റേഷന് മുമ്പിലെ റോഡ് വൃത്തിയാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് കർണാടക ഹൈകോടതി. കർണാടക ഹൈകോടതിയിലെ കലബുറഗി ബെഞ്ചിേന്റതാണ് ഉത്തരവ്. ഇതോടെ ഒരാഴ്ച ബസാർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ ഡ്യൂട്ടി റോഡ് വ്യത്തിയാക്കലാകും.
മകൻ സുരേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് താരാഭായ് ഹേബിയസ് കോർപസുമായി എത്തിയതോടെയാണ് കോടതിയുടെ നടപടി. ഒക്ടോബർ 20ന് സുരേഷിനെ കാണാതാകുയായിരുന്നു. ബസാർ പൊലീസ് സ്റ്റേഷനിൽ മകൻ സുരേഷിനെ കാണാതായതുമായി ബന്ധെപ്പട്ട് പരാതി നൽകാൻ എത്തിെയങ്കിലും പൊലീസുകാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പരാതിക്കാരി മകെന കാണാതായ സംഭവത്തിൽ സ്റ്റേഷനിലെത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ സമ്മതിച്ചതായും ഇതുവരെ കാണാതായ മകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് റോഡ് വൃത്തിയാക്കൽ ശിക്ഷ വിധിച്ചത്. കൂടാതെ കലബുറഗി ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'സീറോ എഫ്.ഐ.ആർ' എന്ന വിഷയത്തിൽ വർക്ഷോപ്പ് സംഘടിപ്പിക്കാനും കർണാടക ഹൈകോടതി ഉത്തരവിട്ടു.
എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കലബുറഗി സിറ്റി കമീഷനർ സതീഷ് പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.