കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തർക്കം, ഒടുവിൽ കോടതി പേരിട്ടു; മൂന്നു വർഷത്തിനുശേഷം ദമ്പതികൾ ഒന്നിച്ചു
text_fieldsമൈസൂരു: കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിലെ തർക്കത്തിനൊടുവിൽ കോടതി ഇടപെട്ടു. മൂന്നു വയസ്സുള്ള കുഞ്ഞിന് ആര്യവർധന എന്ന് പേരിട്ടതോടെ ദമ്പതികളുടെ ഇതേച്ചൊല്ലിയുള്ള തർക്കം മാത്രമല്ല തീർന്നത്, അകന്നു കഴിഞ്ഞ ഇരുവരും ഒന്നിക്കുകയും ചെയ്തു. മൈസൂരുവിലാണ് സംഭവം.
ഗർഭിണിയായത് മുതൽ ഇരുവരും അകന്ന് കഴിയുകയായിരുന്നു. 2021ൽ കുഞ്ഞ് ജനിച്ചു, യുവതി ആദി എന്ന് പേരിടുകയും ചെയ്തു. നേരത്തെ തന്നെ തർക്കത്തിലുള്ള ഭർത്താവിന് ഈ പേരിഷ്ടപ്പെട്ടില്ല. ശനി ദേവനെ പ്രതിഫലിപ്പിക്കുന്ന പേര് വേണമെന്നായിരുന്നു ഭർത്താവിന്‍റെ ആവശ്യം.
ഇതോടെ ഇരുവരും തമ്മിലെ തർക്കം രൂക്ഷമായി. തനിക്കും കുഞ്ഞിനും ജീവനാംശം വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിലെത്തി. മൈസൂരു ഹുൻസൂരിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-8ൽ ആയിരുന്നു കേസ്. കോടതി നൽകിയ പേര് ഇഷ്ടമായതോടെ ഇരുവർക്കുമിടയിലെ മുമ്പുണ്ടായിരുന്ന തർക്കങ്ങളും ഇല്ലാതായി. അങ്ങനെ വിവാഹമോചനത്തിന്‍റെ വക്കിൽനിന്നും മാല കൈമാറിയും മധുരം നൽകിയുമെല്ലാമാണ് പുനസമാഗമം ദമ്പതികൾ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.